രാജ്യാന്തരം

ആരിഫ് അല്‍വി പാകിസ്ഥാന്‍ പ്രസിഡന്റ്;  സത്യപ്രതിജ്ഞ ഞായറാഴ്ച

സമകാലിക മലയാളം ഡെസ്ക്

 ഇസ്ലാമാബാദ്: പാകിസ്ഥാന്റെ പതിമൂന്നാം പ്രസിഡന്റായി തെഹ്രീക് ഇ ഇന്‍സാഫ് സ്ഥാനാര്‍ത്ഥി ആരിഫ് ഉര്‍ റഹ്മാന്‍ അല്‍വി തിരഞ്ഞെടുക്കപ്പെട്ടു. പാക്കിസ്ഥാന്‍ ദേശീയ സഭയിലും സെനറ്റിലുമായി നടന്ന വോട്ടെടുപ്പില്‍ ഭൂരിപക്ഷം സ്വന്തമാക്കിയാണ് അല്‍വി പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്.

പിഎംഎല്‍ പിന്തുണയുണ്ടായിരുന്ന ഫസല്‍ ഉല്‍ റഹ്മാനെക്കാള്‍ ഇരട്ടിയിലധികം  വോട്ടുകളാണ് അല്‍വി നേടിയത്.  നാഷ്ണല്‍ അസംബ്ലിയിലും സെനറ്റിലുമായി പോള്‍ ചെയ്ത  430 വോട്ടുകളില്‍ 212 ഉം അല്‍വി പെട്ടിയിലാക്കി.131 വോട്ടുകള്‍ റഹ്മാനും 81 വോട്ടുകള്‍ ഹസനും നേടി. ബലൂചിസ്ഥാന്‍ അസംബ്ലിയിലും അല്‍വി ആധിപത്യം പുലര്‍ത്തി 60 വോട്ടുകളില്‍ 45 വോട്ടുകളാണ് ഇവിടെ നിന്ന് മാത്രം നേടിയത്. 

2006 മുതല്‍ 2013 വരെ തെഹ് രീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു ദന്ത ഡോക്ടര്‍ കൂടിയായ ആരിഫ് ആല്‍വി. ഇക്കഴിഞ്ഞ ജൂലൈയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കറാച്ചിയില്‍ നിന്ന് ദേശീയ സഭയിലേക്ക് അദ്ദേഹം തിരഞ്ഞെടക്കപ്പെട്ടിരുന്നു.

നിലവിലെ പ്രസിഡന്റ് ആയ മംമ്‌നൂന്‍ ഹുസൈന്റെ കാലാവധി ശനിയാഴ്ച പൂര്‍ത്തിയാവും. ഞായറാഴ്ചയാണ് അല്‍വി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്