രാജ്യാന്തരം

നാലുവയസ്സുകാരിയുടെ കാല്‍ എസ്‌കലേറ്ററില്‍ കുടുങ്ങി; തക്കസമയത്ത് പൊലീസ് എത്തിയത് വലിയ അപകടം ഒഴിവാക്കി 

സമകാലിക മലയാളം ഡെസ്ക്

ദുബായ്: മാതാപിതാക്കള്‍ക്കൊപ്പം മാളില്‍ ഷോപ്പിംഗിനെത്തിയ നാലുവയസ്സുകാരിയുടെ കാല്‍ എസ്‌കലേറ്ററില്‍ കുടുങ്ങി. ദുബായിലെ ഷോപ്പിംഗ് മാളിലാണ് സംഭവം. കുട്ടി കാലില്‍ സ്‌നീക്കേഴ്‌സ് ധരിച്ചിരുന്നതിനാലും കാല്‍ കുടങ്ങിയ ഉടന്‍ എസ്‌കലേറ്ററിന്റെ പ്രവര്‍ത്തനം നിലച്ചതിനാലും വലിയ അപകടം ഒഴിവായി. 

ദുബായ് പൊലീസെത്തിയാണ് കുട്ടിയുടെ കാല്‍ എസ്‌കലേറ്ററില്‍ നിന്ന് പുറത്തെടുത്തത്. സ്‌നീക്കേഴ്‌സ് മുറിച്ചശേഷം കാല്‍ പുറത്തെടുക്കുകയായിരുന്നു. മാളുകളില്‍ സ്ഥാപിച്ചിട്ടുള്ള എല്ലാ എസ്‌കലേറ്ററുകളും ഓട്ടോമാറ്റിക് സുരക്ഷാ സംവിധാനങ്ങളോടെ പ്രവര്‍ത്തിക്കുന്നവയാണെന്നും അത്യാവശ്യ സമയങ്ങളില്‍ എമര്‍ജന്‍സി സ്‌റ്റോപ് ബട്ടണ്‍ പ്രോയോജനപ്പെടുത്തി അപകടമൊഴിവാക്കാമെന്നും ദുബായ് പൊലീസ് സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ടീം മേധാവി അബ്ദുള്ള ബിഷു പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പ് സംവിധാനം സിപിഎം ഹൈജാക്ക് ചെയ്തു; സംസ്ഥാനം കണ്ട ഏറ്റവും മോശം ഇലക്ഷന്‍; സമഗ്ര അന്വേഷണം വേണം; കോണ്‍ഗ്രസ്

തോല്‍ക്കാന്‍ മനസ്സില്ല; പാതി തളര്‍ന്ന ദേഹവുമായി അക്ഷരലോകത്തിലൂടെ 'പറന്ന്' ശശിധരൻ

'പ്രസവിച്ച ശേഷം 32 കിലോ കൂടി, മകനോടുള്ള സ്‌നേഹത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ മറന്നു'; സോനം കപൂര്‍

ക്ലോപിന്റെ പകരക്കാരന്‍; അര്‍നെ സ്ലോട്ട് ലിവര്‍പൂള്‍ പരിശീലകന്‍

സിഇഒ ആവണോ, ഇന്ത്യയില്‍നിന്നാവണം; കമ്പനികളുടെ തലപ്പത്ത് പത്തു ശതമാനം ഇന്ത്യക്കാരെന്ന് യുഎസ് സ്ഥാനപതി