രാജ്യാന്തരം

ശ്രീലങ്കയില്‍ വീണ്ടും സ്‌ഫോടനം ; വലിയ പൊട്ടിത്തെറി കേട്ടെന്ന് പ്രദേശവാസികള്‍, സുരക്ഷാ സേന സ്ഥലത്തേക്ക്

സമകാലിക മലയാളം ഡെസ്ക്


കൊളംബോ: രാജ്യത്തെ നടുക്കിയ ഈസ്റ്റര്‍ സ്‌ഫോടന പരമ്പരയ്ക്ക് പിന്നാലെ ശ്രീലങ്കയില്‍ വീണ്ടും സ്‌ഫോടനം. കൊളംബോയില്‍ നിന്നും 40 കിലോ മീറ്റര്‍ അകലെയുള്ള പുഗോഡയില്‍ സ്‌ഫോടനമുണ്ടായതായി അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്‌സാണ് റിപ്പോര്‍ട്ട് ചെയ്തത്. മജിസ്‌ട്രേറ്റ് കോടതിക്ക് പിന്നിലുള്ള ഗ്രൗണ്ടിലാണ് സ്‌ഫോടനമുണ്ടായത്.

വലിയ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതായി പൊലീസും പ്രദേശവാസികളും സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രദേശത്ത് വിശദമായ പരിശോധന തുടരുകയാണെന്നും സുരക്ഷാസേനകള്‍ എത്തിച്ചേര്‍ന്നതായും ശ്രീലങ്കന്‍ പൊലീസ് അറിയിച്ചു.

 ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയിലെ ക്രിസ്ത്യന്‍ പള്ളികളിലും ഹോട്ടലിലുമായി നടന്ന ചാവേര്‍ സ്‌ഫോടനങ്ങളില്‍ 359 പേര്‍ കൊല്ലപ്പെടുകയും 500 ലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നാഷണല്‍ തൗഹീത്ത് ജമായത്താണ് ആക്രമണത്തിന്റെ പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

സംഗീത് ശിവന്‍ അനശ്വരമാക്കിയ സിനിമകള്‍

വിവിധ മോഡലുകള്‍ക്ക് വന്‍ ഡിസ്‌കൗണ്ടുമായി മാരുതി; അടിമുടി മാറ്റങ്ങളുമായി പുത്തന്‍ ലുക്കില്‍ സ്വിഫ്റ്റ് നാളെ

പാല്‍ വെറുതെ കുടിക്കാന്‍ മടുപ്പാണോ?; ഇനി ഇങ്ങനെ ഒന്ന് പരീക്ഷിച്ചു നോക്കൂ, ഗുണങ്ങളുമേറെ

പേപ്പര്‍ മിനിമം ഏര്‍പ്പെടുത്തും; അടുത്തവര്‍ഷം മുതല്‍ എസ്എസ്എല്‍സി പരീക്ഷാരീതിയില്‍ മാറ്റം പരിഗണനയില്‍