രാജ്യാന്തരം

മെക്‌സിക്കന്‍ മതിലില്‍ നിന്ന് പിന്നോട്ടില്ല; യുഎസ്സില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാന്‍ ട്രംപ് 

സമകാലിക മലയാളം ഡെസ്ക്

യുഎസില്‍ ദേശിയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാന്‍ ഒരുങ്ങി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വാഗ്ദാനം ചെയ്ത് മെക്‌സിക്കോ അതിര്‍ത്തിയിലെ മതില്‍ നിര്‍മിക്കാന്‍ പണം കണ്ടെത്തുന്നതിനായാണ് പ്രസിഡന്റ് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത്. കൂടാതെ മറ്റൊരു ഭരണസ്തംഭനം ഒഴിവാക്കാനായി ട്രംപ് ബോര്‍ഡര്‍ സെക്യൂരിറ്റി ബില്ലില്‍ ഒപ്പുവെക്കും. വൈറ്റ് ഹൗസ് സെക്രട്ടറി സാറ സാന്റേഴ്‌സാണ് പ്രസ്താവനയിലൂടെ ഇത് അറിയിച്ചത്. 

ഗവണ്‍മെന്റ് ഫണ്ടിങ് ബില്ലില്‍ പ്രസിഡന്റ് ഒപ്പുവെക്കും. എന്നാല്‍ മുന്‍പ് പറഞ്ഞതുപോലെ ദേശിയ അടിയന്തിരാവസ്ഥ ഉള്‍പ്പടെയുള്ള കടുത്ത നടപടി സ്വീകരിക്കും. അതിര്‍ത്തിയിലെ സുരക്ഷയും കടന്നുകയറ്റവും തടയുന്നതിന് വേണ്ടിയാണ് ഇത്. മതില്‍ കെട്ടാനുള്ള തീരുമാനത്തില്‍ പ്രസിഡന്റ് ഉറച്ചു നില്‍ക്കുന്നതായും പ്രസ്താവനയില്‍ പറയുന്നു. 

മെക്‌സിക്കന്‍ മതിലിന് അംഗീകാരം നല്‍കാത്തതിനെ തുടര്‍ന്ന് യുഎസ് കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. മതില്‍ നിര്‍മാണത്തിനായി ട്രംപ് ഫണ്ട് വേണമെന്ന ആവശ്യപ്പെട്ടെങ്കിലും പ്രതിനിധിസഭയില്‍ പ്രതികൂല നിലപാടാണ് ഡെമോക്രാറ്റുകള്‍ സ്വീകരിക്കുന്നത്. മതില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ ട്രഷറി സംവിധാനം നിലയ്ക്കുകയും ഭരണപ്രതിസന്ധി നേരിടുകയും ചെയ്തിരുന്നു. രാജ്യത്തെ എട്ട് ലക്ഷത്തോളം ജീവനക്കാര്‍ വേതനമില്ലാതെ ജോലി ചെയ്യേണ്ട ഗതികേടിലായിരുന്നു. അമേരിക്ക സുരക്ഷിതമാക്കാന്‍ നമ്മുടെ തീരങ്ങളിലും അതീവ സുരക്ഷ ഒരുക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. അനധികൃത കുടിയേറ്റത്തിന് തടയിടാന്‍ വേണ്ടിയാണ് മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ അമേരിക്ക മതില്‍ നിര്‍മ്മിക്കാനൊരുങ്ങുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചികിത്സ പിഴവ് പരാതികളിൽ ഇടപെട്ട് ആരോ​ഗ്യ മന്ത്രി; ഉന്നതതല യോ​ഗം നാളെ

മിണ്ടാപ്രാണിയോട് ക്രൂരത; പുന്നയൂർക്കുളത്ത് പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാൽ മുറിച്ചു

വീടിന്റെ അകത്തും മുറ്റത്തും അമിത വൈദ്യുതി പ്രവാഹം; ഒന്നര വയസ്സുകാരന് പൊള്ളലേറ്റു, കെഎസ്ഇബി അന്വേഷണം

യുവതിയെക്കൊണ്ട് ഛര്‍ദി തുടപ്പിച്ചു, കോട്ടയത്തെ ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം

യൂറോ കപ്പിനു ശേഷം കളി നിർത്തും; ഫുട്ബോളില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമനിയുടെ ടോണി ക്രൂസ്