രാജ്യാന്തരം

അമേരിക്കയിൽ വീണ്ടും വെടിവെയ്പ്പ്: അഞ്ച്പേർ കൊല്ലപ്പെട്ടു, പൊലീസ് ഉദ്യോ​ഗസ്ഥർക്ക് പരിക്ക്

സമകാലിക മലയാളം ഡെസ്ക്

ന്യൂയോർക്ക്: യു​എ​സി​നെ ന​ടു​ക്കി വീ​ണ്ടും വെ​ടി​വ​യ്പ്. ചിക്കാ​ഗോയിലെ ഇ​ല്ലി​നോ​യി​യി​ലെ വ്യാവസായിക സ്ഥാപനത്തിൽ വെ​ള്ളി​യാ​ഴ്ച​യു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ അ​ഞ്ചു പേ​ർ കൊ​ല്ല​പ്പെ​ട്ടു. അ​ഞ്ചു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു പ​രി​ക്കേ​റ്റതായും വെടിയുതി‌ർത്ത അക്രമിയെ പൊലീസുകാർ കൊലപ്പെടുത്തിയതായും സിഎൻഎൻ റിപ്പോർട്ട് ചെയ്തു. 

ചിക്കാഗോ ഇല്ലിനോയിസിലെ വ്യവസായമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ വെയര്‍ഹൗസ് കമ്പനിയിലാണ് ദാരുണമായ സംഭവമുണ്ടായത്. ഇ​ൻ​ഡ​സ്ട്രി​യ​ൽ കോം​പ്ല​ക്സി​ൽ ജീ​വ​ന​ക്കാ​ര​നാ​യ ഗാ​രി മാ​ർ​ട്ടി​നാ​ണു വെ​ടി​വ​യ്പ് ന​ട​ത്തി​യ​തെ​ന്ന് ഒൗറോ​റ പോ​ലീ​സ് മേ​ധാ​വി ക്രി​സ്റ്റീ​ൻ സി​മ​ൻ അ​റി​യി​ച്ചു. വെ​ടി​വ​യ്പി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. 

കമ്പനിയിലെത്തിയ ​ഗാരി മാർട്ടിൻ ജീവനക്കാർക്ക് നേരെ തുടരെ തുടരെ വെടിയുതിർക്കുകയായിരുന്നു. ലേ​സ​ർ ലൈ​റ്റ് ഘ​ടി​പ്പി​ച്ച തോ​ക്ക് ഉ​പ​യോ​ഗി​ച്ചാ​ണ് ഗാ​രി ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് ദൃ​ക്സാ​ക്ഷികൾ പ​റ​ഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലൈംഗിക അതിക്രമ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം