രാജ്യാന്തരം

ഈജിപ്തിലെ കെയ്‌റോ റെയില്‍വേ സ്‌റ്റേഷനില്‍ സ്‌ഫോടനം: 20 മരണം, 50 പേര്‍ക്ക് ഗുരുതര പരിക്ക്

സമകാലിക മലയാളം ഡെസ്ക്

കെയ്‌റോ: ഈജിപ്തില്‍ തീപിടുത്തത്തില്‍ 20 പേര്‍ മരിച്ചു. കെയ്‌റോ റെയില്‍വേ സ്‌റ്റേഷനിലാണ് തീപിടുത്തമുണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ 50 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്രെയിനിന്റെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കി. 

ഈജിപ്തിലെ റംസീസില്‍ നിന്ന് വരുകയായിരുന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. അതേസമയം റെയില്‍വേ സ്‌റ്റേഷനിലെ ബാരിയറില്‍ ട്രെയിന്‍ ഇടിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. പ്ലാറ്റ്‌ഫോമില്‍ നിറയെ ആളുകള്‍ ഉള്ള സമയത്തായിരുന്നു അപകടമുണ്ടായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

പതിനേഴാം വയസ്സിൽ മകനുണ്ടായി, മകന് 17 തികഞ്ഞപ്പോൾ മുത്തശ്ശിയായി; 34കാരിയായ നടിയുടെ വിഡിയോ വൈറല്‍

60 വര്‍ഷത്തോളം അമേരിക്കയില്‍ താമസിച്ചു, വോട്ടുചെയ്തു, നികുതി അടച്ചു; ജിമ്മി യുഎസ് പൗരനല്ലെന്ന് അധികൃതര്‍

പ്ലാസ്റ്ററിട്ട കൈയ്യുമായി റെഡ് കാർപറ്റിൽ തിളങ്ങി ഐശ്വര്യ, ഒപ്പം നടന്ന് ആരാധ്യയും

പ്ലേ ഓഫിലെ നാലാമന്‍ ആര്? ചെന്നൈ- ബംഗളൂരു പോര് വിധി പറയും