രാജ്യാന്തരം

പറന്നിറങ്ങിയ വിമാനം രണ്ടായി മുറിഞ്ഞ് പൊട്ടിത്തെറിച്ചു; ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

ഷ്യയില്‍ ലാന്‍ഡിങ്ങിനിടെ അത്യാധുനിക പോര്‍വിമാനം രണ്ടായി മുറിഞ്ഞ് പൊട്ടിത്തെറിച്ചു. സൂപ്പര്‍ സോണിക് ബോംബര്‍ വിമാനമാണ് വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ച് തീഗോളമായി മാറിയത്. അപകടത്തില്‍ മൂന്ന് വിമാന ജീവനക്കാര്‍ മരിച്ചു. നാലു പേരുടെ നില അതീവഗുരുതരമാണ്. 

റഷ്യയുടെ സൂപ്പര്‍സോണിക് പോര്‍വിമാനം ടിയു- 23 എം 3 ആണ് പറന്നിറങ്ങിയ ഉടന്‍ രണ്ടായി മുറിഞ്ഞ് മാറി പൊട്ടിത്തെറിച്ചത്. ലാന്‍ഡിങ്ങിലുണ്ടായ സാങ്കേതിക പ്രശ്‌നങ്ങളാണ് അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തിന്റെ അതിഭീകരമായ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ചില റഷ്യന്‍ മാധ്യമങ്ങള്‍ തന്നെയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ദൃശ്യങ്ങള്‍. 

ജനുവരി 22 നാണ് അപകടമുണ്ടായത്. പ്രദേശത്ത് കനത്ത മൂടല്‍ മഞ്ഞു കാരണം റണ്‍േോവയില്‍ കാഴ്ച കുറവായിരുന്നു. ഇതായിരിക്കാം അപകടകാരണം എന്നാണ് വിലയിരുത്തപ്പെടുന്നത്. റണ്‍വേയില്‍ ഇറങ്ങിയതിന് തൊട്ടു പിന്നാലെയാണ് വിമാനം രണ്ടായി പിളര്‍ന്നത്. കോക്പിറ്റിന്റെ ചില ഭാഗങ്ങള്‍ തെറിച്ചുപോയി. തുടര്‍ന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. പൈലറ്റ് , കോ പൈലറ്റ്, നാവിഗേറ്റര്‍, വെപ്പണ്‍ സിസ്റ്റം ഒപ്പറേറ്റര്‍ എന്നിവരാണ് മരിച്ചത്. ഏകദേശം 33 വര്‍ഷം പഴക്കമുള്ള പോര്‍വിമാനമാണ് തകര്‍ന്നത്. 2012 ല്‍ ഇത് പരിഷ്‌കരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്