രാജ്യാന്തരം

നൈ​ജീ​രി​യ​യിൽ ഐ​എ​സ് ആക്രമണത്തിൽ  20 സൈ​നി​ക​ർ കൊ​ല്ലപ്പെട്ടു 

സമകാലിക മലയാളം ഡെസ്ക്

മൈ​ദു​ഗു​രി: നൈ​ജീ​രി​യ​യി​ലെ ബോ​ർ​ണോ സം​സ്ഥാ​ന​ത്തെ സേ​നാ താ​വ​ളം ഐ​എ​സ് ഭീ​ക​ര​ർ ആ​ക്ര​മി​ച്ചു. ആക്രമണത്തിൽ 20 സൈ​നി​ക​ർ കൊ​ല്ലപ്പെട്ടു. ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് ഇ​ൻ വെ​സ്റ്റ് ആ​ഫ്രി​ക്ക​യാ​ണ് ആക്രമണത്തിന് പിന്നിൽ. ഇക്കാര്യം സൈ​റ്റ് ഇ​ന്‍റ​ലി​ജ​ന്‍​സ് ഗ്രൂ​പ്പാണ് പുറത്തുവിട്ടത്. 

നൈ​ജീ​രി​യ​ൻ സൈ​ന്യ​ത്തി​ന്‍റെ 158-ാമ​ത് ബ​റ്റാ​ലി​യ​ന്‍റെ താ​വ​ള​മാ​ണ് ആക്രമിക്കപ്പെട്ടത്. വ​ട​ക്കു​കി​ഴ​ക്ക​ൻ ബോ​ർ​ണോ​യി​ലെ ക​രെ​ട്ടോ എന്ന സ്ഥലത്താണ് സംഭവം. ബാ​ര​ക്കു​ക​ൾ അ​ഗ്നി​ക്കി​ര​യാ​ക്കിയ ഭീകരർ ഒ​രു ടാ​ങ്കും ന​ശി​പ്പി​ച്ചു. എന്നാൽ സംഭവത്തിൽ നൈ​ജീ​രി​യ​ൻ സൈ​ന്യം ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്