രാജ്യാന്തരം

പാക് സര്‍ക്കാരിന്റെ ഫേസ്ബുക്ക് ലൈവില്‍ പ്രമുഖര്‍ പൂച്ചവേഷത്തില്‍, വൈറല്‍

സമകാലിക മലയാളം ഡെസ്ക്

പെഷവാര്‍: തങ്ങളുടെ ഭരണരീതികള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ സോഷ്യല്‍ മീഡിയ ലൈവ് സ്ട്രീമിങ് സംവിധാനങ്ങള്‍ ഇന്ന് ഒട്ടുമിക്ക രാജ്യങ്ങളിലേയും സര്‍ക്കാര്‍ ഏജന്‍സികള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. അത്തരത്തില്‍ സോഷ്യല്‍ മീഡിയ ലൈവ് ഇടാനെ പാകിസ്ഥാനിലെ ഈ പ്രാദേശിക ഭരണകൂടവും ശ്രമിച്ചുള്ളു. 

പക്ഷേ, ഒരല്‍പം ശ്രദ്ധ തെറ്റിപ്പോയി. അതോടെ പുലിവാല്‍ പിടിച്ചിരിക്കുകയാണ് ഇവര്‍. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പാകിസ്താന്‍ തെഹ്‌രീഖ് ഇ ഇന്‍സാഫിന്റെ നിയന്ത്രണത്തിലുള്ള പാകിസ്താനിലെ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യ ഭരണകൂടത്തിന്റെ ഒരു ഔദ്യോഗിക സമ്മേളനമാണ് പാര്‍ട്ടി ഫേസ്ബുക്ക് പേജില്‍ ലൈവിട്ടത്. 

ഇതിനിടെ ഫേസ്ബുക്ക് ലൈവിലെ പൂച്ചയുടെ ഫില്‍റ്റര്‍ അബദ്ധത്തില്‍ ആക്റ്റിവേറ്റായി. ഇതോടെ യോഗത്തിലെ മുഖ്യ വ്യക്തിത്വങ്ങളുടെ തലയില്‍ പിങ്ക് നിറത്തിലുള്ള പൂച്ചച്ചെവിയും മുഖത്ത് മൂക്കും മീശയും വരെ വന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. 

വീഡിയോ കണ്ടു നിന്നവരുടെ കമന്റ് കണ്ടപ്പോഴാണ് വീഡിയോ കൈകാര്യം ചെയ്തയാള്‍ക്ക് സംഗതി പിടികിട്ടിയത്. ഉടന്‍ തന്നെ ഫില്‍റ്റര്‍ ഓഫ് ചെയ്തു. എന്നാല്‍ അപ്പോഴേക്കും സ്‌ക്രീന്‍ഷോട്ടുകള്‍ ട്വിറ്ററില്‍ വൈറലാവുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്