രാജ്യാന്തരം

കുര്‍ബാനയ്ക്കിടെ വൈദീകനെ യുവാവ് കുത്തി; ആക്രമിച്ചത് അള്‍ത്താരയില്‍ വച്ച് 

സമകാലിക മലയാളം ഡെസ്ക്

മോണ്‍ട്രിയല്‍: കാനഡയിലെ മോണ്‍ട്രിയലിലുള്ള സെന്റ് ജോസഫ്‌സ് ദേവലയത്തില്‍ വൈദീകനുനേരെ യുവാവിന്റെ ആക്രമണം. വെള്ളിയാഴ്ച രാവിലെ കുര്‍ബാന ചോല്ലുന്നതിനിടെയാണ് അള്‍ത്താരയില്‍ കയറിച്ചെന്ന് യുവാവ് വൈദീകനെ ആക്രമിച്ചത്. 

ജീന്‍സും ജാക്കറ്റും ധരിച്ചെത്തിയ യുവാവാണ് ആക്രമണം നടത്തിയതെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ക്ലോഡെ ഗ്രോ എന്ന വൈദീകനു നേരെയാണ് ആക്രമണമുണ്ടായത്. ആള്‍ത്താരയ്ക്ക് ചുറ്റും ഓടി ഒടുവില്‍ നിലത്തുവീണ വൈദീകനെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.

ബൈബിള്‍ വായിക്കന്‍ തുടങ്ങുന്നതിന്റെ തൊട്ടുമുന്‍പാണ് യുവാവ് അള്‍ത്താരയിലേക്ക് കയറിച്ചെന്നത്. ഇയാള്‍ അള്‍ത്താരയ്ക്കരികില്‍ പ്രാര്‍ത്ഥിക്കാന്‍ പോകുകയാണെന്നാണ് കുര്‍ബാനയില്‍ പങ്കെടുത്ത മറ്റ് ആളുകള്‍ കരുതിയത്.  

സംഭവം നടന്നയുടന്‍ സെക്യൂരിറ്റി ജീവനക്കാര്‍ ചേര്‍ന്ന് വൈദീകനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വൈദീകന്റെ നില ഗുരുതരമല്ലെന്നും നിരാക്ഷണത്തിലാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. തിരുക്കര്‍മ്മങ്ങള്‍ ഒരു ക്രിസ്തീയ ടിവി ചാനലില്‍ പ്രക്ഷേപണം ചെയ്തിരുന്നതിനാല്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ ലഭ്യമായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്