രാജ്യാന്തരം

യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; പണം കൊള്ളയടിച്ച് മരുഭൂമിയില്‍ തള്ളി; അച്ഛനും മകളും അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ലോസ് ആഞ്ജലസ്: യുവതിയെ തട്ടിക്കൊണ്ടുപോയി കൊള്ളയടിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത ശേഷം മരുഭൂമിയില്‍ ഉപേക്ഷിച്ച കേസില്‍ അച്ഛനും മകളും അറസ്റ്റില്‍. സ്റ്റാന്‍ലി ആല്‍ഫ്രഡ് ലോട്ടണ്‍ (54), ഷാനിയ പോച്ചെ ലോട്ടണ്‍ (22) എന്നിവരെയാണ് കാലിഫോര്‍ണിയ പൊലീസ് പിടികൂടിയത്. 

നോര്‍ത്ത് ലാസ് വേഗാസില്‍ നിന്ന് ഇരുവരും ചേര്‍ന്ന് ഒക്ടോബര്‍ 30നാണ് യുവതിയെ തട്ടിക്കൊണ്ടു പോയത്. തുടര്‍ന്ന് ഒരാഴ്ചയോളം മുറിയില്‍ അടച്ചിട്ട് പീഡിപ്പിക്കുകയായിരുന്നു. എടിഎം കാര്‍ഡ് കൈവശപ്പെടുത്തിയ ശേഷം യുവതിയുടെ ബാങ്ക് അക്കൗണ്ടിലെ തുക പിന്‍വലിക്കുകയും ചെയ്തു. നവംബര്‍ ആറിന് യുവതിയെ കാലിഫോര്‍ണിയ മരുഭൂമിയ്ക്ക് സമീപം കേണ്‍ കൗണ്ടിയിലാണ് ഉപേക്ഷിച്ചത്. 
 
യുവതി അവിടെക്കിടന്ന് മരിക്കുമെന്ന ധാരണയിലാണ് ഉപേക്ഷിച്ച് പോയതെന്ന് പ്രതികള്‍ പൊലീസിനെ അറിയിച്ചു. തണുപ്പും പട്ടിണിയും മൂലം അവശ നിലയിലായ യുവതിയെ പട്രോളിങ്ങിനിടെ പൊലീസ് കണ്ടെത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. യുവതി ബലാത്സംഗത്തിന് ഇരയായെന്ന് പൊലീസ് പറയുന്നു.

യുവതി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പിന്നാലെ ബുധനാഴ്ച സ്റ്റാന്‍ലിയും വ്യാഴാഴ്ച ഷാനിയയും പിടിയിലായി. പ്രതികളെ യുവതിക്ക് നേരത്തെ പരിചയമുണ്ടായിരുന്നതായി പൊലീസ് സൂചന നല്‍കി. തോക്കു കാണിച്ച് ഭീഷണിപ്പെടുത്തിയാണ് യുവതിയെ തട്ടിക്കൊണ്ടു പോയതെന്നും പൊലീസ് പറഞ്ഞു. 

തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കൊലപാതക ശ്രമം, പണം തട്ടിയെടുക്കല്‍ എന്നീ കുറ്റങ്ങള്‍ പ്രതികളുടെ മേല്‍ ചുമത്തിയിട്ടുണ്ട്. ജാമ്യത്തില്‍ വിട്ട പ്രതികളെ നവംബര്‍ 12ന് കോടതിയില്‍ ഹാജരാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്