രാജ്യാന്തരം

സ്വന്തം നായയ്ക്ക് ഒപ്പം നായാട്ട്; നായക്കൂട്ടത്തിന്റെ ആക്രമണത്തില്‍ ഗര്‍ഭിണിക്ക് ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

പാരീസ്: സ്വന്തം നായയ്ക്ക് ഒപ്പം നായാട്ടിന് ഇറങ്ങിത്തിരിച്ച ഗര്‍ഭിണിയായ യുവതിക്ക് ദാരുണാന്ത്യം. ഒന്നിലേറെ നായകളുടെ ആക്രമണത്തിലാണ് മരണം സംഭവിച്ചതെന്ന് പൊലീസ് പറയുന്നു.

ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെ കാട്ടില്‍വച്ചാണ് സംഭവം.  29 കാരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാട്ടില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ മൃതദേഹ പരിശോധനയിലാണ് മരണ കാരണം വ്യക്തമായത്.

ആക്രമണത്തില്‍ മുറിവേറ്റ് രക്തസ്രാവം സംഭവിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഒന്നിലേറെ നായകളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റാണ് ഇവര്‍ക്ക് മരണം സംഭവിച്ചതെന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചു. ശരീരത്തിന്റെ മുകള്‍ ഭാഗത്തും അരയ്ക്ക് കീഴ്‌പോട്ടും നിരവധി മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. തലയിലും ആക്രമണത്തിന്റെ പാടുകള്‍ ഉളളതായി പ്രോസിക്യൂട്ടര്‍ പറയുന്നു.


യുവതിയുടെ മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാനുകളെയാണ് സാധാരണനിലയില്‍ നായകള്‍ കൂട്ടമായി ആക്രമിക്കാറ്. നായകളുടെ ഭീഷണി മനസ്സിലാക്കിയ 29കാരി, രക്ഷ തേടി ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്