രാജ്യാന്തരം

തോക്കുചൂണ്ടി കള്ളന്‍, ഒടുവില്‍ പണം നീട്ടിയപ്പോള്‍ നെറ്റിയില്‍ ചുംബിച്ച് മടക്കം; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

കൈയ്യില്‍ കിട്ടിയ സാധനങ്ങള്‍ മൊത്തമെടുത്ത് സ്ഥലം കാലിയാക്കുന്നതാണ് മോഷ്ടാക്കളുടെ സ്ഥിരം പതിവ്. മിച്ചമൊന്നും വയ്ക്കാതെ ഉള്ളതെല്ലാം വാരിയെടുത്താണ് ഇവര്‍ കടന്നുകളയുന്നത്. എന്നാല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒരു മോഷണകഥയാണ് ബ്രസീലില്‍ നടന്നത്.

കൈയ്യില്‍ തോക്കുമായി എത്തിയ മോഷ്ടാവ് പ്രായമായ സ്ത്രീ നീട്ടി നല്‍കിയ തുക വേണ്ടെന്നു പറഞ്ഞ് അവരുടെ നെറ്റിയില്‍ ചുംബിക്കുകയായിരുന്നു. ബ്രസീലിലെ അമറാണ്ടേ എന്ന സ്ഥലത്തെ ഒരു സ്വകാര്യ ഫാര്‍മസിയിലാണ് സംഭവം. ഫാര്‍മസിയിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളാണ് സംഭവം വെളിപ്പെടുത്തിയത്.

വൈകുന്നേരം അഞ്ച് മണിയോടെ ഫാര്‍മസിയിലെത്തിയ രണ്ട് മോഷ്ടാക്കള്‍ തോക്ക് ചൂണ്ടി കടയിലുണ്ടായിരുന്ന ജീവനക്കാരനെയും വൃദ്ധയേയും മോഷണത്തെക്കുറിച്ച് അറിയിച്ചു. ഹെല്‍മെറ്റ് ധരിച്ചാണ് ഇരുവരും എത്തിയത്.

മോഷ്ടാക്കളിലൊരാള്‍ ജീവനക്കാരനില്‍ നിന്ന് കടയിലുണ്ടായിരുന്ന പണം സ്വന്തമാക്കിയപ്പോള്‍ വൃദ്ധയ്ക്കരികില്‍ നില്‍ക്കുകയായിരുന്നു മറ്റേയാള്‍. വൃദ്ധ തന്റെ കൈയ്യിലുള്ള പണം ഇയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ വേണ്ടെന്ന് പറഞ്ഞ് നെറ്റിയില്‍ ചുംബിക്കുന്നതാണ് വിഡിയോയില്‍ കാണാന്‍ കഴിയുന്നത്. എഴുപതിനായിരത്തിലധികം രൂപയം ചില ഉത്പന്നങ്ങളുമായാണ് മോഷ്ടാക്കള്‍ സ്ഥലം വിട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം