രാജ്യാന്തരം

കോവിഡ് മരണം 95,000 കടന്നു, അമേരിക്കയില്‍ ഇന്നലെ മരിച്ചത് 1900 പേര്‍ ; രോഗബാധിതരുടെ എണ്ണം 16 ലക്ഷത്തിലേറെ

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍ : ലോകത്തെ ആശങ്കയിലാക്കി കോവിഡ് രോഗബാധ വ്യാപിക്കുകയാണ്. കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 95,000 കടന്നു. ഏറ്റവും ഒടുവിലത്തെ കണക്ക് അനുസരിച്ച് 95,716 പേര്‍ക്കാണ് വൈറസ് ബാധ മൂലം ജീവഹാനി നേരിട്ടത്. കോവിഡില്‍ ഏറ്റവുമധികം മരണമുണ്ടായ രാജ്യം ഇറ്റലിയാണ്. 1,43,626 പേര്‍ക്കു രോഗം ബാധിച്ചതില്‍ 18,279 പേര്‍ മരിച്ചു. സ്‌പെയിനെ പിന്തള്ളി അമേരിക്ക മരണത്തില്‍ രണ്ടാമതെത്തി. 

ലോകത്താകെ കോവിഡ് രോഗികളുടെ എണ്ണം 16 ലക്ഷം കടന്നു. ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 16,03,433 ആയി ഉയര്‍ന്നു. ലോകത്ത് 3,56,440 പേരാണ് രോഗമുക്തി നേടിയത്. ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ അമേരിക്കയിലാണ്. രോഗം ബാധിച്ചവരുടെ എണ്ണം നാലര ലക്ഷം കടന്നു. 4,68,566 പേര്‍ക്കാണ് രോഗബാധയുള്ളത്. മരിച്ചവരുടെ എണ്ണം 16,691 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 1900 പേരാണ് മരിച്ചത്. ന്യൂയോര്‍ക്കില്‍ മാത്രം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7067 ആയി. 

ബ്രിട്ടനിലും കോവിഡ് വൈറസ് ബാധ അതിരൂക്ഷമായി പടരുകയാണ്. മരിച്ചവരുടെ ആകെ എണ്ണം 7978 ആയി ഉയര്‍ന്നു.  ബ്രിട്ടനില്‍ 65,077 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഫ്രാന്‍സില്‍ 1,17,749 പേര്‍ക്കു രോഗം ബാധിച്ചു, മരണം 12,210. ജര്‍മനിയില്‍ 1,18,235 പേര്‍ക്കു രോഗം ബാധിച്ചു, മരണം 2607. ചൈനയില്‍ 81,907 പേര്‍ക്കാണു രോഗം ബാധിച്ചത്, മരണം 3336.  

സ്‌പെയിനില്‍ 1,53,222 പേര്‍ക്ക് രോഗം ബാധിചച്‌പ്പോള്‍, 15,447 പേര്‍ മരിച്ചു. ഇറാനില്‍ 66,220 പേരാണ് രോഗബാധിതരായത്, 4140 പേര്‍ മരിച്ചു. രോഗബാധിതരുടെ എണ്ണം കുറവാണെങ്കിലും മരണനിരക്കില്‍ ബെല്‍ജിയവും നെതര്‍ലന്‍ഡ്‌സും ആശങ്ക സൃഷ്ടിക്കുന്നു. 24,983 പേര്‍ക്ക് രോഗം വന്ന ബെല്‍ജിയത്തില്‍ ആകെ മരണം 2523 ആയി. നെതര്‍ലന്‍ഡ്‌സില്‍ 21,762 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. ഇവിടെ മരിച്ചവരുടെ എണ്ണം 2396 ആയി വര്‍ധിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം