രാജ്യാന്തരം

കൂറ്റൻ പട്ടത്തിൽ നൂറ് അടി ഉയരത്തിൽ ആടിയുലഞ്ഞ് മൂന്ന് വയസുകാരി; ശ്വാസമടക്കിപ്പിടിച്ച് നാട്ടുകാർ (വീ‍ഡിയോ)

സമകാലിക മലയാളം ഡെസ്ക്

ഷിൻകു: സമൂഹമാധ്യമങ്ങളിൽ നിരവധി വീഡിയോ വൈറലാവാറുണ്ട്. എന്നാൽ ഏറെ പ്രചരിക്കുന്ന ഈ വിഡിയോ കണ്ടാൽ ആരും ശ്വാസമടക്കി നിന്നുപോകും. അത്രമേൽ അമ്പരപ്പാണ് ഈ വീഡിയോ നാട്ടുകാരിലും ബന്ധുക്കളിലും ഉണ്ടാക്കിയത്. കൂറ്റൻ പട്ടത്തിന്റെ വാലിൽ 100 അടിയോളം ഉയരത്തിൽ കാറ്റിൽ ആടിയുലയുകയാണ് മൂന്ന് വയസുകാരി. ഒടുവിൽ, കാറ്റി​െൻറ ഏതോ ഗതിയിൽ അവൾ സുരക്ഷിതയായി നിലത്തിറങ്ങിയപ്പോളാണ്​ എല്ലാവരുടെയും ശ്വാസം നേരേ വീണത്​. ദൃക്​സാക്ഷികളായവരുടേത്​ മാത്രമല്ല, പിന്നീ്ട്​ ആ രംഗത്തി​െൻറ വിഡിയോ സമൂഹ മാധ്യമങ്ങളിൽ കണ്ടവരുടെയും.

തായ്​വാനിലെ ഷിൻകുവിൽ നടന്ന പട്ടംപറത്തൽ ഉത്സവത്തിനിടെയാണ്​ കാഴ്​ചക്കാരെയെല്ലാം ആശങ്കയിലാഴ്​ത്തി കുട്ടി അപകടത്തിൽപ്പെട്ടത്​. കൂറ്റൻ പട്ടത്തിന്റെ വാലിൽ കുട്ടിയുടെ ഉടുപ്പ്​ ഉടക്കുകയും കാറ്റ്​ ശക്​തിയായപ്പോൾ മുകളിലേക്ക്​ ഉയരുകയുമായിരുന്നു. പിന്നീട്​ ഒരു മിനിറ്റോളം കുട്ടി 100 അടിയോളം ഉയരത്തിൽ തലങ്ങും വിലങ്ങും ഉലഞ്ഞു. കാറ്റിന്റെ ശക്​തി കുറഞ്ഞപ്പോൾ പട്ടത്തിന്റെ വാൽ താഴ്​ന്നുവരികയും കാണികൾ കുട്ടിയെ രക്ഷപ്പെടുത്തുകയുമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്