രാജ്യാന്തരം

വിവാഹ അഭ്യര്‍ഥന നിരസിച്ചു; ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ മുസ്ലീം യുവാവ് വെടിവച്ചുകൊന്നു

സമകാലിക മലയാളം ഡെസ്ക്


ഇസ്ലാമാബാദ്:  മുസ്ലീം യുവാവിന്റെ  വിവാഹ അഭ്യര്‍ഥന മാതാപിതാക്കള്‍ നിരസിച്ചതിന് പിന്നാലെ പാകിസ്ഥാനില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടി വെടിയേറ്റ് മരിച്ചു. സോണിയ എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് ഫൈസാന്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 

എന്നാല്‍ കേസിലെ പ്രധാനപ്രതി പിടിയിലായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സോണിയയും ഷെഹ്‌സാദും റാവല്‍പിണ്ടിയിലെ ഓള്‍ഡ് എയര്‍പോര്‍ട്ട് ഏരിയയിലെ താമസക്കാരാണ്. ഷെഹ്‌സാദിന്റെ അമ്മ സോണിയയുടെ മാതാപിതാക്കളെ സമീപിക്കുകയും മകളെ മകന് വിവാഹം കഴിച്ചു നല്‍കണമെന്നും അഭ്യര്‍ഥിച്ചിരുന്നു.

എന്നാല്‍ സോണിയയുടെ മാതാപിതാക്കള്‍ ആവശ്യം അംഗീകരിക്കാന്‍ തയ്യാറായില്ല. മകള്‍ മറ്റൊരു യുവാവിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നതിനാലാണ് ഷെഹ്‌സാദിന്റെയും അമ്മയുടെയും അഭ്യര്‍ഥന സോണിയയുടെ മാതാപിതാക്കള്‍ നിരസിച്ചത്. സുഹൃത്തിനൊപ്പം ദേശീയപാതയിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് സോണിയക്കു നേരെ ഷെഹ്‌സാദ് വെടിയുതിര്‍ത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ

ആലുവയില്‍ വീട്ടില്‍ നിന്ന് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍