രാജ്യാന്തരം

ഇന്ത്യക്കാരന്‍ അടിച്ചുമാറ്റിയത് 14 കോടിയുടെ 86 വാച്ചുകള്‍; 26കാരന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

അബുദാബി: ദുബായിലെ ഷോപ്പില്‍ നിന്നും പതിനാല് കോടി രൂപ വിലവരുന്ന 86 വാച്ചുകള്‍ മോഷ്ടിച്ച കേസില്‍ വിചാരണ ആരംഭിച്ചു. ദുബായിലെ ഗോള്‍ഡ് സൂക്കില്‍ നിന്നാണ് 26കാരനായ ഇന്ത്യക്കാരന്‍ വിലകൂടിയ വാച്ചുകള്‍ മോഷ്ടിച്ചത്. ജ്വല്ലറിയിലെ ശുചീകരണ ജോലിക്കാരനാണ് ഇയാള്‍.

സംഭവുമായി ബന്ധപ്പെട്ട്  നയിഫ് പൊലീസ് സ്‌റ്റേഷനില്‍ ജനുവരി ആറിന് കടയുടമ പരാതി നല്‍കിയിരുന്നു. ഡിസംബര്‍ 25നായിരുന്നു കേസിനാസ്പദമായ സംഭവം. ജ്വല്ലറിയിലെ ചവറ്റുകൊട്ടയിലാണ് ആദ്യം വില കൂടിയ വാച്ച് കണ്ടെത്തിയത്. സെയില്‍സ്മാന്‍മാരുടെ അശ്രദ്ധ കൊണ്ട് സംഭവിച്ചതാകുമെന്നാണ് ആദ്യം കടയുടമ കരുതിയത്. പിന്നാലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന മോഷണവിവരം പുറത്തുവന്നത്. 

മോഷ്ടിച്ച വാച്ചുകളില്‍ രണ്ടര ലക്ഷം ദിര്‍ഹം വിലയുള്ള ഒരു വാച്ചും 2,70,000 ദിര്‍ഹം വിലയുള്ള മറ്റൊരു വാച്ചും പതിനായിരം ദിര്‍ഹത്തിനാണ് ഇയാള്‍ പാകിസ്താനികള്‍ക്ക് നല്‍കിയത്. പാകിസ്താനികളാണ് യഥാര്‍ഥ കവര്‍ച്ചക്കാരെന്നും തന്നെ ഉപയോഗിച്ച് അവര്‍ മോഷണം നടത്തി കുറഞ്ഞ വിലയില്‍ അവ സ്വന്തമാക്കുകയായിരുന്നു എന്നുമാണ് പ്രതി പോലീസിന് മൊഴി നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്