രാജ്യാന്തരം

ആഴ്ചയില്‍ നാല് ദിവസം മാത്രം ജോലി; അതും ആറ് മണിക്കൂര്‍!, ലോകത്തെ ഞെട്ടിച്ച് ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രി

സമകാലിക മലയാളം ഡെസ്ക്

വിപ്ലവാത്മക തീരുമാത്തിലൂടെ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ഫിന്‍ലന്‍ഡിലെ പ്രധാനമന്ത്രി സന്ന മരിന്‍.  6 മണിക്കൂര്‍ വീതമുള്ള 4 ജോലിദിനങ്ങള്‍  എന്ന ആശയമാണ് ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായ സന്ന സ്വന്തം രാജ്യത്ത് നടപ്പാക്കാന്‍ പോകുന്നത്. 

ഫിന്‍ലന്‍ഡില്‍ നിലവില്‍ എട്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള അഞ്ച് ദിവസത്തെ തൊഴില്‍ സമയമാണ് ഉള്ളത്. ഇത് ആറ് മണിക്കൂര്‍ വീതമുള്ള നാല് പ്രവൃത്തി ദിനങ്ങളാക്കാനാണ് സന്നയുടെ തീരുമാനം.

പുതിയ പ്രവൃത്തി സമയം സ്ഥിരമാക്കുന്നതിന് മുമ്പ് സന്ന മരിനും അവരുടെ രാഷ്ട്രീയ സഖ്യവും ആറ് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള തൊഴില്‍ സമയം പരീക്ഷണാടിസ്ഥാനത്തില്‍ രാജ്യത്ത് നടപ്പിലാക്കി നോക്കും. സന്നയുടെ നേതൃത്വത്തില്‍ ഇടത് പാര്‍ട്ടികള്‍ ഉള്‍പ്പെടെ അഞ്ച് കക്ഷികളുടെ സഖ്യമാണ് ഫിന്‍ലന്‍ഡ് ഭരിക്കുന്നത്. 

34ാം വയസിലാണ് ഫിന്‍!ന്‍ഡിന്റെ പ്രധാനമന്ത്രി പദത്തില്‍ സന്ന മരിന്‍ എത്തിയത്. ഡിസംബര്‍ 9നാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രതിനിധിയായ സന്നയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്. നേരത്തെ ആരോഗ്യമന്ത്രിയായിരുന്നു സന്ന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്