രാജ്യാന്തരം

ഓവനില്‍ പിസയാണ് തയ്യാറാകുന്നതെന്നാണ് കുടുംബം കരുതിയത്!; നോക്കിയപ്പോള്‍ ഞെട്ടി, ഫോട്ടോ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്:  വിമാനത്തിലും ടോയ്‌ലെറ്റിലും ഉള്‍പ്പെടെ അപ്രതീക്ഷിത സ്ഥലങ്ങളില്‍ പാമ്പിനെ കണ്ടെത്തിയ നിരവധി വാര്‍ത്തകള്‍ അടുത്തിടെ പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ, ഓവനില്‍ പാമ്പിനെ കണ്ടെത്തിയ നടുക്കുന്ന വാര്‍ത്തയാണ് പ്രചരിക്കുന്നത്.

അമേരിക്കയിലെ നോര്‍ത്ത് കരോലിനയിലാണ് സംഭവം. പിസ തയ്യാറാക്കാന്‍ ഉപയോഗിച്ച ഓവനില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട കുടുംബം നോക്കിയപ്പോഴാണ് പാമ്പിനെ കണ്ടെത്തിയത്. പിസയൊടൊപ്പം ഓവനില്‍ പാമ്പും വെന്തുരുകി ഇരിക്കുന്ന കാഴ്ചയാണ് കുടുംബം കണ്ടത്.

രാത്രിഭക്ഷണത്തിന് പിസ പാചകം ചെയ്യുമ്പോഴാണ് സംഭവം ഉണ്ടായതെന്ന് ആംമ്പറും റോബര്‍ട്ട്് ഹെല്‍മും പറയുന്നു.ഓവനില്‍ നിന്ന് ദുര്‍ഗന്ധവും പുകയും പുറത്തേയ്ക്ക് വന്നപ്പോഴാണ് ഇക്കാര്യം ശ്രദ്ധിച്ചതെന്നും കുടുംബം പറയുന്നു. ഓവനില്‍ പാമ്പിനെ കണ്ടെത്തി എന്ന വാര്‍ത്ത വ്യാപകമായാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. ഇതിനെ ഭക്ഷിച്ചോ എന്ന സംശയമാണ് സോഷ്യല്‍മീഡിയയില്‍ നിരവധിപ്പേര്‍ ഉന്നയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

സംഗീത് ശിവന്‍ അനശ്വരമാക്കിയ സിനിമകള്‍

വിവിധ മോഡലുകള്‍ക്ക് വന്‍ ഡിസ്‌കൗണ്ടുമായി മാരുതി; അടിമുടി മാറ്റങ്ങളുമായി പുത്തന്‍ ലുക്കില്‍ സ്വിഫ്റ്റ് നാളെ

പാല്‍ വെറുതെ കുടിക്കാന്‍ മടുപ്പാണോ?; ഇനി ഇങ്ങനെ ഒന്ന് പരീക്ഷിച്ചു നോക്കൂ, ഗുണങ്ങളുമേറെ

പേപ്പര്‍ മിനിമം ഏര്‍പ്പെടുത്തും; അടുത്തവര്‍ഷം മുതല്‍ എസ്എസ്എല്‍സി പരീക്ഷാരീതിയില്‍ മാറ്റം പരിഗണനയില്‍