രാജ്യാന്തരം

പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ ഖുറേഷിക്ക് കോവിഡ്‌

സമകാലിക മലയാളം ഡെസ്ക്

കറാച്ചി; പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ ഖുറേഷിക്ക് കോവിഡ്‌ സ്ഥിരീകരിച്ചു. ഖുറേഷി തന്നെയാണ് രോ​ഗം സ്ഥിരീകരിച്ച വിവരം പുറത്തുവിട്ടത്. നേരിയ പനി അനുഭവപ്പെട്ടതിനെ തുടർന്ന്  പരിശോധന നടത്തിയപ്പോഴാണ് കോവിഡ് പോസ‌ിറ്റീവായത്. രോ​ഗം സ്ഥിരീകരിച്ചതോടെ വീട്ടില്‍ ക്വാറന്റൈനിലേക്ക് മാറിയെന്നും ഖുറേഷി ട്വിറ്ററിലൂടെ വ്യക്തമാക്കി. കൊവിഡ് സ്ഥിരീകരിച്ചുവെങ്കിലും വീട്ടിലിരുന്ന് ഔദ്യോഗിക ചുമതലകള്‍ തുടരുമെന്നും ഖുറേഷി പറഞ്ഞു.

പാക്കിസ്ഥാനില്‍ ഇതുവരെ 2.22 ലക്ഷം പേരാണ് കോവിഡ്‌ രോഗബാധിതരായത്. ഇതില്‍ 1,14000 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 4551 പേര്‍ മരിച്ചു. പാക് ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി അടക്കം പ്രമുഖ ക്രിക്കറ്റ് താരങ്ങള്‍ക്കും അടുത്തിടെ കോവിഡ്‌ സ്ഥിരീകരിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

ഇടുക്കിയില്‍ റെഡ് അലര്‍ട്ട്; രാത്രി യാത്രയ്ക്ക് നിരോധനം

രൺവീറും ദീപികയുമല്ല; അന്ന് 'ബജിറാവു മസ്താനി'യിൽ അഭിനയിക്കേണ്ടിയിരുന്നത് ഹേമമാലിനിയും രാജേഷ് ഖന്നയും

'ഞങ്ങൾ തമ്മിൽ വഴക്കിടും, പിണങ്ങും'; സിനിമ മേഖലയിലുള്ള ഒരേയൊരു സുഹൃത്തിനേക്കുറിച്ച് സഞ്ജയ് ലീല ബൻസാലി

'ഇതാര് രംഗ ചേച്ചിയോ?': രംഗണ്ണന്‍ സ്റ്റൈലില്‍ കരിങ്കാളി റീലുമായി നവ്യ നായര്‍: കയ്യടിച്ച് ആരാധകര്‍