രാജ്യാന്തരം

പത്തു വയസ്സുകാരനെ ബോട്ടിൽനിന്ന് കടിച്ച് കടലിലേക്കിട്ട് സ്രാവ്; രക്ഷപെടുത്തിയത് പിതാവ്

സമകാലിക മലയാളം ഡെസ്ക്

സിഡ്നി: മീൻ പിടിക്കാൻ പോയ പത്തു വയസ്സുകാരനെ സ്രാവിന്റെ ആക്രമണത്തിൽ നിന്ന് രക്ഷിച്ച് പിതാവ്. കൈയിലും നെഞ്ചിലും തലയിലും മുറിവുണ്ടെങ്കിലും കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്.

ഓസ്ട്രേലിയയിലെ ടാസ്മാനിയ ദ്വീപിന്റെ തീരപ്രദേശത്താണ് സംഭവം. തീരത്തുനിന്ന് അഞ്ച് കിലോമീറ്റർ അകലെ സംഘം മീൻപിടിക്കുന്നതിനിടെയായിരുന്നു സ്രാവിന്റെ ആക്രമണം. കുതിച്ചെത്തിയ സ്രാവ് കുട്ടിയെ ബോട്ടിൽനിന്ന് കടിച്ച് കടലിലേക്കു വലിച്ചിടുകയായിരുന്നു. തൊട്ടുപിന്നാലെ കുട്ടിയുടെ പിതാവ് കടലിലേക്കു ചാടി. ഇതോടെ കുട്ടിയെ ഉപേക്ഷിച്ച് സ്രാവ് കടന്നുകളഞ്ഞു.

സുരക്ഷാ വസ്ത്രങ്ങൾ ധരിച്ച് പിതാവിനും മറ്റു രണ്ടു മീൻ പിടിത്തക്കാർക്കുമൊപ്പമായിരുന്നു കുട്ടി കടലിൽ പോയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത