രാജ്യാന്തരം

കോവിഡ് ഗുരുതര രോഗികൾ കൂടുതൽ യുഎസിലും ഇന്ത്യയിലും; സൗദിയിൽ രോ​ഗബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടൺ:  ലോകത്ത് ആശങ്ക വർധിപ്പിച്ച് കോവിഡ് ബാധിതരുടെ എണ്ണവും മരണസംഖ്യയും ഉയരുന്നു. ലോകത്താകെ കോവിഡ് രോഗികളുടെ എണ്ണം 70 ലക്ഷം കടന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 7,086,740 ആയി. കോവിഡ് മൂലം ഇതുവരെ 4,06,127 പേരാണ് മരിച്ചത്.

ചികിൽസയിലുള്ളവരിൽ 53,752 പേരുടെ നില അതീവഗുരുതരമാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ ​ഗുരുതര രോ​ഗികൾ കൂടുതൽ അമേരിക്ക(16,923), ഇന്ത്യ (8,944) , ബ്രസീൽ (8,318) എന്നീ രാജ്യങ്ങളിലാണ്.

ഏറ്റവുമധികം രോഗബാധിതരുള്ളത് അമേരിക്കയിലാണ്. ഇവിടെ കോവിഡ് രോഗികളുടെ എണ്ണം 20 ലക്ഷം കടന്നു. 2,007,449 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,12,469 ആയി. ലാറ്റിനമേരിക്കയിൽ കനത്ത ആശങ്ക വിതയ്ക്കുന്ന ബ്രസീലിൽ 691,962 പേർക്ക് രോഗബാധയുണ്ടായി. റഷ്യയിൽ 467,673 പേർ രോ​​ഗബാധിതരായി.

പുതുതായി 3045 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ സൗദിയിലെ ആകെ രോഗബാധിതരുടെ എണ്ണം 1,01,914 ആയി.  ആകെ മരണ സംഖ്യ 712 ആയി ഉയർന്നു. തലസ്ഥാന നഗരമായ റിയാദിൽ മാത്രം 8103 പേർ ചികിത്സയിലുണ്ട്. സൗദിയിൽ ആകെ 28385 പേർ നിലവിൽ ചികിത്സയിലുണ്ട്. രോ​ഗ ബാധിതരുടെ എണ്ണത്തിൽ 15-ാമതാണ് സൗദി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം