രാജ്യാന്തരം

സാക്‌സോഫോണ്‍ ഇതിഹാസം മനു ഡിബാങ്കോ കോവിഡ് 19 ബാധിച്ച് മരിച്ചു

സമകാലിക മലയാളം ഡെസ്ക്


പാരീസ്: ലോകപ്രശസ്ത സാക്‌സോഫോണ്‍ ഇതിഹാസം മനു ഡിബാങ്കോ പാരീസില്‍ കൊവിഡ് ബാധിച്ച് മരിച്ചു. ആഫ്രിക്കന്‍ സാക്‌സോ ഫോണ്‍ സംഗീതത്തെ ലോകപ്രശസ്തമാക്കിയ പ്രതിഭയാണ്. 86 വയസ്സായിരുന്നു.

കോവിഡ് ബാധിച്ച് മരിക്കുന്ന ആദ്യആഗോള പ്രശസ്തനാണ് ഡിബാങ്കോ. 1972ല്‍ പുറത്തിറങ്ങിയ സോള്‍ മക്കോസാ എന്ന ഗാനമാണ് ഇദ്ദേഹത്തെ ലോകപ്രശസ്തനാക്കിയത്. കാമറൂണിലെ പരമ്പരാഗത സംഗീതത്തെ ലോകപ്രശസ്തമാക്കുന്നതില്‍ ഇദ്ദേഹം വഹിച്ച പങ്ക് നിര്‍ണായകമാണ്.

ഇദ്ദേഹത്തിന്റെ മരണത്തില്‍ ലോകനേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി. ഇദ്ദേഹത്തിന്റെ ഓര്‍മകള്‍ പങ്കുവെച്ചുള്ള കുറിപ്പുകള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്. 

1933ല്‍ ആഫ്രിക്കന്‍ രാജ്യമായ കാമറൂണിലാണ് അദ്ദേഹം ജനിച്ചത്. അന്ന് ഫ്രഞ്ച് കോളനിയായിരുന്നു കാമറൂണ്‍. ഇയാളുടെ മരണത്തോടെ ആറ് പതിറ്റാണ്ട് നീണ്ട സംഗീതസപര്യയ്ക്കാണ് വിരാമമായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു