രാജ്യാന്തരം

ലോക്ക്ഡൗണിൽ സ്വന്തമായി ബിയർ നിർമാണം. വീട്ടിലുണ്ടാക്കിയ മദ്യം കഴിച്ച് ദമ്പതികള്‍ മരിച്ചു 

സമകാലിക മലയാളം ഡെസ്ക്

നോര്‍ത്തേണ്‍ കേപ്പ് (ദക്ഷിണാഫ്രിക്ക): സ്വന്തമായി നിര്‍മ്മിച്ച ബിയര്‍ കഴിച്ച് ദമ്പതികള്‍ മരിച്ചു. 42കാരിയായ സ്ത്രീയാണ് ആദ്യം മരിച്ചത്. പൊലീസെത്തുമ്പോള്‍ ഗുരുതരാവസ്ഥയിലായിരുന്നു അന്‍പത്തിനാലുകാരനായ പുരുഷനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദക്ഷിണാഫ്രിക്കയിലെ നോര്‍ത്തേണ്‍ കേപ്പിലാണ് സംഭവം. 

മൃതദേഹങ്ങൾക്കരികിൽ നിന്ന് രണ്ട് ബിയര്‍ ബോട്ടിലുകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് വ്യക്തമാക്കി. വാരാന്ത്യ ആഘോഷമാണ് അപകടത്തില്‍ കലാശിച്ചതെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ലോക്ക്ഡൗൺ നിലവില്‍ വന്നതോടെയാണ് ദക്ഷിണാഫ്രിക്കയില്‍ മദ്യ വില്‍പന തടഞ്ഞത്. ഇതിന് പിന്നാലെ വീടുകളില്‍ മദ്യമുണ്ടാക്കാനുള്ള നിരവധി ശ്രമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു. വീട്ടില്‍ സ്വന്തമായി നിര്‍മ്മിച്ച വൈന്‍ ആണോ ദമ്പതികളുടെ മരണ കാരണമെന്ന് പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വരട്ടെ, ധൃതി വേണ്ട'; കെ സുധാകരന് എഐസിസി നിര്‍ദേശം; പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കല്‍ വൈകും

ബിന്‍ലാദന്റെ ചിത്രമോ ഐഎസിന്റെ കൊടിയോ കൈവശം വെച്ചാല്‍ യുഎപിഎ ചുമത്താനാവില്ല: ഡല്‍ഹി ഹൈക്കോടതി

ബിരുദ പ്രവേശനം: സിയുഇടി സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് പ്രസിദ്ധീകരിച്ചു, അറിയേണ്ടതെല്ലാം

എപ്പോള്‍ വേണമെങ്കിലും ഒപ്പിട്ട് എടുക്കാവുന്നതേയുള്ളു; പ്രസിഡന്റ് ഇപ്പോഴും ഞാന്‍ തന്നെ; കെ സുധാകരന്‍

വീണ്ടും തുടക്കത്തില്‍ തന്നെ ഔട്ടായി, രോഹിത് കരയുകയാണോ?; 'സങ്കടം' പങ്കുവെച്ച് സോഷ്യല്‍മീഡിയ- വീഡിയോ