രാജ്യാന്തരം

കോവിഡിനെ പിടിച്ചുകെട്ടാന്‍ റഷ്യ ; രാജ്യത്ത് മരുന്ന് പരീക്ഷിച്ച 60 ശതമാനം പേര്‍ക്ക് രോഗവിമുക്തി

സമകാലിക മലയാളം ഡെസ്ക്

മോസ്‌കോ : ലോകത്ത് ആശങ്ക പടര്‍ത്തി വ്യാപിക്കുന്ന കോവിഡിനെ പിടിച്ചുകെട്ടാനുള്ള ശ്രമത്തില്‍ റഷ്യ നിര്‍ണായക നേട്ടം കൈവരിച്ചതായി റിപ്പോര്‍ട്ട്. റഷ്യ വികസിപ്പിച്ച ഫാവിപിറാവിര്‍ എന്ന മരുന്ന് ക്ലിനിക്കല്‍ ട്രയലില്‍ വലിയ നേട്ടമുണ്ടാക്കി. ഫാവിപിരാവിര്‍ നല്‍കിയ 60% രോഗികളും അഞ്ചു ദിവസത്തിനുള്ളില്‍ രോഗമുക്തി നേടിയെന്നാണ് റിപ്പോര്‍ട്ട്.

രാജ്യവ്യാപകമായി ഫാവിപിറാവിര്‍ രോഗികളില്‍ ഉപയോഗിക്കാനുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇപ്പോള്‍ അമേരിക്കയും സ്‌പെയിനും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള രാജ്യം റഷ്യയാണ്. യുഎസ്സില്‍ 14.84 ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സ്‌പെയിനില്‍ 2.74 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ റഷ്യയില്‍ 2.36ലക്ഷം പേരാണ് കോവിഡ് കണ്ടെത്തി ചികില്‍സയിലുള്ളത്.

അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും കോവിഡിന്റെ പിടിയിലമര്‍ന്ന ഘട്ടത്തില്‍ റഷ്യയില്‍ കോവിഡ് കേസുകളുടെ എണ്ണവും മരണനിരക്കും വളരെ കുറവായിരുന്നു. എന്നാല്‍  ഏപ്രില്‍ അവസാനത്തോടു കൂടി റഷ്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,000 ത്തിലധികം പുതിയ കേസുകളാണ് റഷ്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതേസമയം ഇതുവരെ 60,000ത്തോളം പേര്‍ റഷ്യയില്‍ രോഗമുക്തി നേടിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്