രാജ്യാന്തരം

വര്‍ക്‌ഷോപ്പില്‍ നിന്ന് ഇറങ്ങാന്‍ നേരമില്ല, മടുത്തു!; രണ്ടര കോടിയുടെ മെഴ്‌സിഡസ് കാര്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

തുടര്‍ച്ചയായ തകരാറില്‍ മനംമടുത്ത് കോടികള്‍ വിലയുളള ആഢംബര കാര്‍ യൂട്യൂബര്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുന്ന വീഡിയോ കണ്ട് ഞെട്ടി കാഴ്ചക്കാര്‍. 2.4 കോടി രൂപ മൂല്യമുളള മെഴ്‌സിഡസ് കാറാണ് വിജനമായ സ്ഥലത്ത് കൊണ്ട് വന്ന് കത്തിച്ചത്. 

റഷ്യന്‍ ബ്ലോഗര്‍ മിഖായേല്‍ ലിറ്റ്വിന്‍ ആണ് കാര്‍ കത്തിച്ചത്. കാര്‍ വാങ്ങിയതിന് ശേഷം തകരാറുകള്‍ സംഭവിക്കുന്നത് പതിവായതില്‍ മനംമടുത്താണ് യൂട്യൂബറിന്റെ പ്രവൃത്തി. അഞ്ചുതവണ കാറിന്റെ കേടുപാടുകള്‍ പരിഹരിക്കുന്നതിനായി വര്‍ക്ക്‌ഷോപ്പില്‍ കയറ്റി. ഓരോ തവണയും കേടുപാടുകള്‍ പരിഹരിച്ച് കാര്‍ പുറത്തേയ്ക്ക് വന്നെങ്കിലും 'പണിമുടക്ക്' തുടര്‍ന്നു.ഏകദേശം 40 ദിവസമാണ് കേടുപാടുകള്‍ പരിഹരിക്കുന്നതിനായി മെഴ്‌സിഡസ് ഡീലറിന്റെ വര്‍ക്ക്‌ഷോപ്പില്‍ കാര്‍ കിടന്നത്. 

 തകരാര്‍ പരിഹരിക്കുന്നതിനായി അവസാനതവണ വിളിച്ചപ്പോള്‍ ഡീലര്‍ പ്രതികരിച്ചില്ല. തുടര്‍ന്ന് പ്രതിഷേധത്തിന്റെ ഭാഗമായി മിഖായേല്‍ കാര്‍ കത്തിച്ചുകളയാന്‍ തീരുമാനിക്കുകയായിരുന്നു. വിജനമായ സ്ഥലത്ത് കൊണ്ടുവന്നാണ് കാര്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്