രാജ്യാന്തരം

ചൈനയ്ക്ക് ദയനീയ തോല്‍വി ; ഇന്ത്യ യുഎന്‍ സാമ്പത്തിക സാമൂഹിക കൗണ്‍സില്‍ സമിതിയില്‍ 

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: യുഎന്‍ സാമ്പത്തിക സാമൂഹിക കൗണ്‍സിലിന്റെ (ECOSOC) യുണൈറ്റഡ് നേഷന്‍സ് കമ്മീഷന്‍ ഓണ്‍ സ്റ്റാറ്റസ് ഓഫ് വുമണ്‍ (UNCSW) അംഗമായി ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടു. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി എസ് തിരുമൂര്‍ത്തി അറിയിച്ചതാണ് ഇക്കാര്യം. 

യുഎന്‍ സാമ്പത്തിക സാമൂഹിക കൗണ്‍സിലിലേക്ക് ഇന്ത്യ തിളക്കമാര്‍ന്ന വിജയം നേടിയിരിക്കുന്നു. ലിംഗസമത്വവും സ്ത്രീശാക്തീകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് കിട്ടിയ അംഗീകാരമാണിത്. അംഗരാജ്യങ്ങളുടെ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നു.ടി എസ് തിരുമൂര്‍ത്തി ട്വിറ്ററില്‍ കുറിച്ചു. 

2021 മുതല്‍ 2025 വരെയുള്ള നാല് വര്‍ഷത്തേക്കാണ് ഇന്ത്യക്ക് യു എന്‍ സി എസ് ഡബ്ല്യു അംഗത്വം ലഭിച്ചിരിക്കുന്നത്. ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, ചൈന എന്നീ രാജ്യങ്ങളാണ് അംഗത്വത്തിനായി മത്സരിച്ചത്. 54 അംഗ രാജ്യങ്ങളില്‍ ഇന്ത്യയും അഫ്ഗാനിസ്ഥാനും വിജയിക്കാനുള്ള വോട്ടുകള്‍ നേടിയപ്പോള്‍ ചൈനക്ക് പകുതി വോട്ടുപോലും ലഭിച്ചില്ല.

അഫ്ഗാന്‍ 39 വോട്ടും ഇന്ത്യ 38 വോട്ടും നേടി. ചൈനയ്ക്ക് 27 വോട്ടുകളാണ് ലഭിച്ചത്. ജൂണില്‍ ഇന്ത്യക്ക് യുഎന്‍ രക്ഷാസമിതിയില്‍ താല്‍ക്കാലിക അംഗത്വം ലഭിച്ചിരുന്നു. 192ല്‍ 184 വോട്ടുകള്‍ നേടിയാണ് ഇന്ത്യ ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

'കുഞ്ഞുങ്ങളെ നമ്മള്‍ കേള്‍ക്കണം'; യുണിസെഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി കരീന കപൂര്‍

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!