രാജ്യാന്തരം

ഉംറയ്ക്ക് നിയന്ത്രണവുമായി സൗദി ഭരണകൂടം; പ്രവേശനം കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കു മാത്രം

സമകാലിക മലയാളം ഡെസ്ക്

റിയാദ്: കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കു മാത്രമേ ഇത്തവണ ഉംറ തീര്‍ഥാനടത്തിന് അനുമതി നല്‍കൂവെന്ന് സൗദി ഭരണകൂടം. കോവിഡ് വ്യാപകമാവുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം. 

കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകള്‍ സ്വീകരിച്ചവര്‍, വാക്‌സിന്റെ ഒന്നാം ഡോസ് സ്വീകരിച്ച് രണ്ടാഴ്ച പൂര്‍ത്തിയാക്കിയവര്‍, മുന്‍പ് രോഗം വന്ന് ഭേദമായവര്‍ എന്നിവര്‍ക്കു മാത്രമായിരിക്കും ഇത്തവണ അനുമതി. 

റമസാന്‍ മാസം മക്കയില്‍ പ്രാര്‍ഥന നടത്താനും ഉംറ ചെയ്യാനും ഇവര്‍ക്ക് മാത്രമേ അനുമതി ലഭിക്കുകയുള്ളു എന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മദീനയില്‍ പ്രവേശിക്കുന്നതിനും ഈ നിബന്ധനകള്‍ ബാധകമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം