രാജ്യാന്തരം

30 പേരില്‍ ഒരാള്‍ക്ക് കോവിഡ്; ആശുപത്രികള്‍ നിറയുന്നു; ലണ്ടനിൽ സ്ഥിതി രൂക്ഷമെന്ന് മേയര്‍

സമകാലിക മലയാളം ഡെസ്ക്

ലണ്ടൻ: ബ്രിട്ടന്റെ തലസ്ഥാനമായ ലണ്ടനിൽ കോവിഡ് വ്യാപനം അതിരൂക്ഷം. നഗരത്തിലെ 30 പേരിൽ ഒരാൾക്കെന്ന കണക്കിൽ കോവിഡ് വ്യാപിച്ചതായി മേയർ സാദിഖ് ഖാൻ വ്യക്തമാക്കി. അടിയന്തര നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ ആരോഗ്യസംവിധാനങ്ങൾ മതിയാകാതെ വരുകയും കൂടുതൽ പേർ മരിക്കുകയും ചെയ്യുമെന്നും മേയർ പറഞ്ഞു.

കോവിഡ് ഭീഷണി നഗരത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ലണ്ടനിലെ ആശുപത്രികളിൽ രോഗബാധിതരുടെ എണ്ണം കഴിഞ്ഞ ആഴ്ചയിലേതിനേക്കാൾ 27 ശതമാനമാണ് വർധിച്ചിരിക്കുന്നത്. ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ തോതും വർധിച്ചിട്ടുണ്ട്.

കോവിഡ് ബാധിതരുടെ എണ്ണം പൊടുന്നനെ കുറഞ്ഞില്ലങ്കിൽ വരുന്ന ആഴ്ചകളിൽ രോഗികളെ പ്രവേശിപ്പിക്കാൻ ആശുപത്രികളിൽ ഇടമില്ലാത്ത അവസ്ഥയുണ്ടാകും. രോഗവ്യാപനം നിയന്ത്രിക്കുന്നതിന് പ്രധാനമന്ത്രി ബോറിസ് ജോൺസണിന്റെ ഭാഗത്തുനിന്ന് ഇടപെടൽ ഉണ്ടാകമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മേയർ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍

'തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്നാണ് പറഞ്ഞത്'