രാജ്യാന്തരം

വെള്ളത്തില്‍നിന്ന് ഉയര്‍ന്ന് തീനാളങ്ങള്‍, കടലിനു മുകളില്‍ വന്‍ തീപിടിത്തം; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയ്ക്കു സമീപം കടലില്‍ വന്‍ തീപിടിത്തം. സമുദ്രത്തിനടിയിലെ ഇന്ധന പൈപ്പിലുണ്ടായ വാതക ചോര്‍ച്ചയാണ് തീപിടിത്തത്തിന് കാരണമെന്ന് മെക്‌സിക്കോ ഇന്ധന കമ്പനി പെമെക്‌സ് അറിയിച്ചു. യുകാറ്റന്‍ ഉപദ്വീപിന് സമീപമാണ് തീപിടിത്തമുണ്ടായത്. 

തീനാളങ്ങള്‍ വെള്ളത്തിന് മുകളിലേക്ക് ഉയര്‍ന്നുവരുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. പുലര്‍ച്ചെ 5.15നുണ്ടായ തീപിടിത്തം 10.30 ആയപ്പോഴേക്കും അണയ്ക്കാനായെന്ന് പെമെക്‌സ് അധികൃതര്‍ അറിയിച്ചു. 

കു മലൂബ് സാപ് ഓയില്‍ ഡവലപ്‌മെന്റുമായി പെമെക്‌സിനെ ബന്ധിപ്പിക്കുന്ന പൈപ് ലൈനിലാണ് തീപിടിത്തം ഉണ്ടായത്. അതേസമയം ചോര്‍ച്ച ഉണ്ടായില്ലെന്നാണ് മെക്‌സിക്കോ ഓയില്‍ സേഫ്റ്റി റെഗുലേറ്റര്‍ മേധാവി ഏയ്ഞ്ചല്‍ കരിസേല്‍സ് പറയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയും റായ്ബറേലിയും അടക്കം 49 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്; ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം ഇന്ന്

കോലഞ്ചേരിയിൽ 71കാരൻ ഭാര്യയെ വെട്ടിക്കൊന്നു; പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

ജിഷ വധക്കേസ്; തൂക്കുകയർ ഒഴിവാക്കണമെന്ന പ്രതി അമിറുൽ ഇസ്ലാമിന്റെ അപ്പീലിൽ ഇന്ന് വിധി

12 മണിക്കൂര്‍ പിന്നിട്ടു; റെയ്‌സിക്കായി തിരച്ചില്‍ ഊര്‍ജിതം: അപകട സ്ഥലം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍

രാജസ്ഥാന്റെ സ്വപ്‌നം മഴയില്‍ ഒലിച്ചു; ഐപിഎല്‍ പ്ലേ ഓഫ് ചിത്രം തെളിഞ്ഞു