രാജ്യാന്തരം

ഫ്രാൻസിസ് മാർപാപ്പയുടെ പനി മാറി; ഞായറാഴ്ച ആശീർവാദം ആശുപത്രിയിൽ നിന്ന്

സമകാലിക മലയാളം ഡെസ്ക്

വത്തിക്കാൻ: ഉദരശസ്ത്രക്രിയക്ക് വിധേയനാക്കിയ ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ നല്ല പുരോഗതി ഉണ്ടെന്ന് വത്തിക്കാൻ. സ്ഥിരമായി മാർപാപ്പമാരെ ചികിത്സിക്കുന്ന റോമിലെ ഗെമല്ലി ആശുപത്രിയിലാണ് അദ്ദേഹമിപ്പോൾ ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നു ദിവസത്തിനുശേഷം മാർപാപ്പയ്ക്കു പനിയുണ്ടായെങ്കിലും സുഖമായി. അതേസമയം പ്രതീക്ഷിച്ചിരുന്നതുപോലെ ഇന്ന് ആശുപത്രി വിടാനാവില്ലെന്നും വത്തിക്കാൻ അറിയിച്ചു. 

ഞായറാഴ്ച വത്തിക്കാനിലെ ശുശ്രൂഷ ചടങ്ങുകളിൽ മാർപ്പാപ്പ പങ്കെടുക്കില്ലെന്നും ആശീർവാദ പ്രാർഥനയ്ക്ക് ആശുപത്രിയിൽ നിന്നു നേതൃത്വം നൽകുമെന്നു വത്തിക്കാൻ അറിയിച്ചു. 

ജൂലൈ നാലിനാണ് 84കാരനായ മാർപാപ്പയെ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. വൻകുടൽ ചുരുങ്ങുന്ന അവസ്ഥയേ തുടർന്നായിരുന്നു ഇത്. പത്ത് പേരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്