രാജ്യാന്തരം

60 വയസിന് മുകളിലുള്ളവര്‍ക്ക് മൂന്നാം ഡോസ് വാക്‌സിന്‍; പ്രഖ്യാപനവുമായി ഇസ്രയേല്‍; ലോകത്ത് ആദ്യം

സമകാലിക മലയാളം ഡെസ്ക്

ജറുസലേം: കോവിഡ് പ്രതിരോധ കുത്തിവയ്പ്പിന്റെ മൂന്നാം ഡോസ് വിതരണം ചെയ്യാനൊരുങ്ങി ഒരു രാജ്യം. ഇസ്രയേലാണ് കോവിഡ് വാക്‌സിന്റെ മൂന്നാം ഡോസ് വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചത്. ലോകത്ത് ആദ്യമായാണ് ഒരു രാജ്യം പൗരന്‍മാര്‍ വാക്‌സിന്റെ മൂന്നാം ഡോസ് എടുക്കണമെന്ന് ആവശ്യപ്പെടുന്നത്. പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ഇതുസംബന്ധിച്ച പ്രഖ്യാപനം കഴിഞ്ഞ ദിവസം നടത്തിയിരുന്നു. 

60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ മൂന്നാം ഡോസ് നല്‍കുന്നത്. അഞ്ച് മാസം മുന്‍പ് രണ്ട് ഡോസ് വാക്‌സിനും എടുത്ത 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് മൂന്നാം ഡോസ് നല്‍കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരിക്കുന്നത്. ഞായറാഴ്ച മുതല്‍ രാജ്യത്ത് മൂന്നാം ഡോസ് വാക്‌സിന്‍ നല്‍കിത്തുടങ്ങും. 

'രണ്ട് ഡോസ് വാക്‌സിനുകളും എടുത്ത പ്രായമുള്ള വ്യക്തികള്‍ ബൂസ്റ്റര്‍ ഡോസായ മൂന്നാം ഡോസും സ്വീകരിച്ച് സ്വന്തം സുരക്ഷ ഉറപ്പാക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. പ്രസിഡന്റ് ഇസാക്ക് ഹെര്‍സോഗ് മൂന്നാം ഡോസ് വാക്‌സിന്‍ ആദ്യം സ്വീകരിക്കും'- പ്രധാനമന്ത്രി വ്യക്തമാക്കി. 

രാജ്യത്തെ ജനസംഖ്യയില്‍ 55 ശതമാനം പേര്‍ രണ്ട് ഡോസ് വാക്‌സിനും എടുത്തുവരാണ്. കഴിഞ്ഞ മാസത്തോടെ ഇസ്രയേലില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഏതാണ്ട് മുഴുവന്‍ ഒഴിവാക്കിയിരുന്നു. കേസുകള്‍ കുറഞ്ഞതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇളവുകള്‍ നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'