രാജ്യാന്തരം

അച്ഛനോടും അമ്മയോടും പിണങ്ങി, വീടിന് പിന്നില്‍ കുഞ്ഞുവീട് 'കുഴിച്ചെടുത്ത്' 14കാരന്‍; വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

റുവര്‍ഷം മുന്‍പ് ഒരു ദിവസം അച്ഛനമ്മമാരോട് പിണങ്ങിയത് ജീവിതത്തില്‍ ഒരു വഴിത്തിരിവാകുമെന്ന് സ്‌പെയിന്‍ സ്വദേശി കരുതി കാണില്ല. അന്ന് 14 വയസുള്ളപ്പോള്‍ മാതാപിതാക്കളോടുള്ള ദേഷ്യം തീര്‍ക്കാന്‍ വീടിന്റെ പിന്നില്‍ കയ്യില്‍ കിട്ടിയ പികാസ് എടുത്ത് തറയില്‍ ആഞ്ഞു വെട്ടി കൊണ്ടിരുന്നു. അവിടെ ഒരു ചെറിയ കുഴി രൂപപ്പെട്ടു. വീട്ടുകാരോടുള്ള വഴക്ക് പെട്ടെന്ന് തന്നെ ഒത്തുതീര്‍പ്പായെങ്കിലും അന്ന് നിര്‍മ്മിച്ച ആ കുഴി ഇന്ന് ഒരു കൊച്ചു ഭൂഗര്‍ഭ വീടായി മാറിയിരിക്കുകയാണ്.

അന്‍ഡ്രേസ് കാന്റോ എന്ന സ്‌പെയിന്‍ സ്വദേശിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം. മണ്ണില്‍ കുഴി എടുക്കുന്നതില്‍ കൗതുകം തോന്നിയ അന്‍ഡ്രേസ് പിന്നീട് സ്‌കൂള്‍ കഴിഞ്ഞുള്ള വൈകുന്നേരങ്ങളില്‍ ഒരു വിനോദമായി കുഴിക്കല്‍ തുടര്‍ന്നുകൊണ്ടിരുന്നു. ഏറെ നാളത്തെ പരിശ്രമത്തിനുശേഷം മൂന്നു മീറ്റര്‍ ആഴത്തില്‍ ഒരു കിടപ്പുമുറിയും വിശ്രമമുറിയും ഉള്‍പ്പെടുന്ന ഗുഹാവീടാണ് നിര്‍മ്മിച്ചെടുത്തത്. തുടക്കത്തില്‍ കൈകൊണ്ടുതന്നെ മണ്ണ് കുഴിച്ചെടുത്ത് ബക്കറ്റിലാക്കി പുറത്തുകളയുകയായിരുന്നു.

ഇതിനിടെ അന്‍ഡ്രേസിന്റെ വീട് നിര്‍മ്മാണം കണ്ടു സഹായിക്കാനായി ഒരു സുഹൃത്തും ഒപ്പം കൂടി. സുഹൃത്ത് നല്‍കിയ ഡ്രില്ലിങ് മെഷീനും പിന്നീട് നിര്‍മ്മാണത്തില്‍ ഏറെ സഹായിച്ചു. ഗുഹാവീടിന്റെ നിര്‍മ്മാണം കാര്യമായിത്തന്നെ ഏറ്റെടുക്കാന്‍ തീരുമാനിച്ചതോടെ മണ്ണ് തുരന്നെടുക്കാനുള്ള സാങ്കേതിക മാര്‍ഗങ്ങളും വിശദമായി പഠിച്ചു. അങ്ങനെ മണ്ണ് നീക്കം ചെയ്യുന്നതിനായി കപ്പിയും കയറും ഉപയോഗിച്ച് തുടങ്ങി.

വീതികുറഞ്ഞ പടവുകളിറങ്ങി വേണം ഗുഹാ വീട്ടിലേക്ക് പ്രവേശിക്കുവാന്‍. മുറികളിലും പടവുകളിലും പ്രകാശം ലഭിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 68 - 70 ഡിഗ്രി സെല്‍ഷ്യസില്‍ താപനില സ്ഥിരമായി നിലനിര്‍ത്താന്‍ ഒരു ഹീറ്റിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. കിടപ്പുമുറിയുടെ ഒരുവശത്തായാണ് മണ്ണില്‍ തീര്‍ത്ത കട്ടില്‍ ഒരുക്കിയിരിക്കുന്നത്. വിശ്രമമുറിയില്‍ ഒരു കസേരയും ഉണ്ട്. സംഗീതം ആസ്വദിക്കുന്നതിനായി മ്യൂസിക് സിസ്റ്റവും മൊബൈലില്‍ നിന്നും വൈഫൈ കണക്ഷന്‍ ലഭിക്കാനുള്ള സംവിധാനവും പ്രധാന വാതിലിനു സമീപത്തായി സജ്ജീകരിച്ചിട്ടുണ്ട്.

4500 രൂപയില്‍ താഴെ മാത്രമേ ഭൂഗര്‍ഭ വീടിന്റെ നിര്‍മ്മാണത്തിനായി ചിലവായിട്ടുള്ളൂ. വീടിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ അത് പെട്ടെന്ന് വൈറലായി മാറി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാടിന് പുറമേ മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴയില്‍ രാത്രിതാപനില ഉയരും

''റിയല്‍ സഫാരി ഇതാ തുടങ്ങുന്നു; ഞങ്ങള്‍ മതങ്ങളെ നാട്ടിലുപേക്ഷിച്ച് കാടുകേറി''

ഇനി സ്‌കൂളില്‍ പോകാം, മടി മാറി; കനത്ത ചൂടില്‍ ക്ലാസ് മുറി നീന്തല്‍ കുളമാക്കി അധികൃതര്‍ - വിഡിയോ

'ചോര തിളയ്ക്കും പോര്'- ഇന്ന് ബയേണ്‍ മ്യൂണിക്ക്- റയല്‍ മാഡ്രിഡ് ക്ലാസിക്ക്

മസാലബോണ്ട് കേസില്‍ നിന്നും ജഡ്ജി പിന്മാറി; ഇഡിയുടെ അപ്പീല്‍ പുതിയ ബെഞ്ച് പരിഗണിക്കും