രാജ്യാന്തരം

ഡെലിവറി വാഹനത്തില്‍ നിന്ന് പുറത്തിറങ്ങുന്ന യുവതിയുടെ വീഡിയോ വൈറല്‍, കമ്പനി ജീവനക്കാരനെ പറഞ്ഞുവിട്ടു

സമകാലിക മലയാളം ഡെസ്ക്

ഡെലിവറി വാഹനത്തില്‍നിന്ന് യുവതി പുറത്തേക്ക് ഇറങ്ങുന്ന വിഡിയോ വൈറലായതിനു പിന്നാലെ ജീവനക്കാരനെ പിരിച്ചുവിട്ട് ഇ-കോമേഴ്‌സ് സ്ഥാപനമായ ആമസോണ്‍. തെരുവില്‍ നിര്‍ത്തിയിട്ട ആമസോണ്‍ വാഹനത്തില്‍നിന്ന് കറുപ്പ് വസ്ത്രം ധരിച്ച ഒരു യുവതി പുറത്തേക്ക് ഇറങ്ങുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിച്ചത്. ജീവനക്കാരനോട് യാത്ര പറഞ്ഞ് യുവതി നടന്നു നീങ്ങുന്നതാണ് വീഡിയോയിലുള്ളത്.

അമേരിക്കയിലെ ഫ്‌ലോറിഡയിലാണ് സംഭവം.ആരോ ഒരാള്‍ ഈ രംഗങ്ങള്‍ പകര്‍ത്തി ടിക് ടോക്കില്‍ പങ്കുവെച്ചതോടെയാണ് വീഡിയോ വൈറലായത്. ഒക്ടോബര്‍ 24ന്  പ്രത്യക്ഷപ്പെട്ട ഈ വിഡിയോ വൈകാതെ മറ്റു പ്ലാറ്റ്‌ഫോമുകളിലേക്കും വ്യാപിച്ചു. ഇതു ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ആമസോണ്‍ ജീവനക്കാരനെ പുറത്താക്കിയത്.

ആമസോണ്‍ ജീവനക്കാര്‍ പുലര്‍ത്തുന്ന ഉയര്‍ന്ന നിലവാരം തകര്‍ക്കുന്ന പ്രവൃത്തിയാണിത്. അനധികൃത വ്യക്തികളെ ഡെലിവറി വാഹനത്തിലേക്ക് പ്രവേശിപ്പിക്കുന്നത് ആമസോണിന്റെ നയങ്ങള്‍ക്ക് എതിരാണ്. അതുകൊണ്ട് ആ ജീവനക്കാരന്‍ ഇനി മുതല്‍ തങ്ങള്‍ക്കൊപ്പം ഉണ്ടാകില്ല എന്നായിരുന്നു സംഭവത്തെക്കുറിച്ച് ആമസോണ്‍ പ്രതിനിധി പ്രതികരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എംഎം ഹസ്സന്‍ വിട്ടുനിന്നു, കെ സുധാകരന്‍ വീണ്ടും കെപിസിസി പ്രസിഡന്റ്; ഇന്ദിരാഭവനിലെത്തി ചുമതലയേറ്റു

മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസി എടുക്കാന്‍ പ്ലാന്‍ ഉണ്ടോ?; ശ്രദ്ധിക്കേണ്ട എട്ടു കാര്യങ്ങള്‍

'മുത്തച്ഛന്റെ ബെസ്റ്റി'; ആശയ്‌ക്ക് പിറന്നാൾ ആശംസിച്ച് കുഞ്ഞാറ്റ

കെ. അരവിന്ദാക്ഷന്‍ എഴുതിയ കഥ 'ദൈവഭാഷയുടെ ലിപി'

'ഹോപ്പ് ബൗണ്ടറി ലൈനില്‍ തൊട്ടെന്നു തന്നെ കരുതി, പക്ഷേ...'; അംപയറുടെ വിവാദ തീരുമാനത്തില്‍ പ്രതികരിച്ച് സംഗക്കാര