രാജ്യാന്തരം

ഫുമിയോ കിഷിഡ ജപ്പാന്റെ പുതിയ പ്രധാനമന്ത്രി

സമകാലിക മലയാളം ഡെസ്ക്


ടോക്ക്യോ: ജപ്പാനിലെ പുതിയ പ്രധാനമന്ത്രിയായി ഫുമിയോ കിഷിഡയെ തെരഞ്ഞെടുത്തു. പാര്‍ലമെന്റാണ് വോട്ടിട്ട് പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തത്. കാബിനറ്റ് ഉടന്‍ പ്രഖ്യാപിക്കും. 

ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നടന്ന മത്സരത്തില്‍ താരോ കോനോയൊ പരാജയപ്പെടുത്തിയാണ് ഫുമിയോ പ്രധാനമന്ത്രി പദത്തിലെത്തിയത്. 

യോഷിഹിതെ സുഗ പ്രധാനമന്ത്രി പദം രാജിവച്ചതിന് പിന്നാലെയാണ് ഭരണകക്ഷിയില്‍ സ്ഥാനത്തിന് വേണ്ടി തെരഞ്ഞെടുപ്പ് നടന്നത്. പ്രധാനമന്ത്രിയായി സ്ഥാനമേറ്റ് ഒരുവര്‍ഷത്തിനുള്ളിലാണ് സുഗ രാജിവച്ചത്. 

സുഗയുടെ മന്ത്രിസഭയിലെ വിദേശകാര്യ മന്ത്രി തോഷിംസു മൊടേഗിയും പ്രതിരോധ മന്ത്രി നോബോ കിഷിയും ഫുമിയോയുടെ കാബിനറ്റിലും തുടരുമെന്നാണ് സൂചന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

ഇടുക്കിയില്‍ റെഡ് അലര്‍ട്ട്; രാത്രി യാത്രയ്ക്ക് നിരോധനം

രൺവീറും ദീപികയുമല്ല; അന്ന് 'ബജിറാവു മസ്താനി'യിൽ അഭിനയിക്കേണ്ടിയിരുന്നത് ഹേമമാലിനിയും രാജേഷ് ഖന്നയും

'ഞങ്ങൾ തമ്മിൽ വഴക്കിടും, പിണങ്ങും'; സിനിമ മേഖലയിലുള്ള ഒരേയൊരു സുഹൃത്തിനേക്കുറിച്ച് സഞ്ജയ് ലീല ബൻസാലി

'ഇതാര് രംഗ ചേച്ചിയോ?': രംഗണ്ണന്‍ സ്റ്റൈലില്‍ കരിങ്കാളി റീലുമായി നവ്യ നായര്‍: കയ്യടിച്ച് ആരാധകര്‍