രാജ്യാന്തരം

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്‍ ആശുപത്രിയില്‍ 

സമകാലിക മലയാളം ഡെസ്ക്

കാലിഫോര്‍ണിയ : അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റനെ കാലിഫോര്‍ണിയയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിഫോര്‍ണിയ ഇര്‍വിന്‍ മെഡിക്കല്‍ സെന്ററിലെ അത്യാഹിത വിഭാഗത്തിലാണ് ക്ലിന്റനെ പ്രവേശിപ്പിച്ചത്. മൂത്രാശയ അണുബാധയാണ് കാരണം. 

യൂറിനറി ട്രാക്ട് ഇന്‍ഫെക്ഷന്‍ രക്തത്തിലേക്കും കലര്‍ന്നതായി ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു. ആരോഗ്യനില മെച്ചപ്പെടുന്നതായും, ആശങ്കപ്പെടേണ്ടതില്ലെന്നും ഡോക്ടര്‍മാരായ അല്‍പേഷ് അമിന്‍, ലിസ ബര്‍ഡാക്ക് എന്നിവര്‍ അറിയിച്ചു. 

ക്ലിന്റന്‍ വീട്ടുകാരുമായി സംസാരിച്ചു. മരുന്നുകളോട് ശരീരം നല്ല രീതിയില്‍ പ്രതികരിക്കുന്നുണ്ട്. എത്രയും വേഗം ക്ലിന്റന് ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുരക്ഷ മുന്‍നിര്‍ത്തിയാണ് ക്ലിന്റെനെ ഐസിയുവിലേക്ക് മാറ്റിയതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം