രാജ്യാന്തരം

താലിബാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു; മുല്ല ഹസ്സന്‍ ഭരണത്തലവന്‍, ബറാദര്‍ ഉപപ്രധാനമന്ത്രി

സമകാലിക മലയാളം ഡെസ്ക്

കാബൂള്‍: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് വിരാമമിട്ട് അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സര്‍ക്കാരിനെ നയിക്കുമെന്ന് കരുതിയ താലിബാന്‍ സ്ഥാപക നേതാക്കളില്‍ ഒരാളായ മുല്ല ബറാദര്‍ ഉപപ്രധാനമന്ത്രിയാവും. താലിബാന്‍ നേതാവ് മുല്ല മുഹമ്മദ് ഹസ്സനാണ് പ്രധാനമന്ത്രി. അധികാര തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ പൊതുസമ്മതനെ പ്രധാനമന്ത്രിയാക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് മുല്ല മുഹമ്മദ് ഹസ്സന്റെ പേര് പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് താലിബാന്‍ പരിഗണിച്ചത്.

ഇടക്കാല സര്‍ക്കാരിനെയാണ് പ്രഖ്യാപിച്ചതെന്ന് താലിബാന്‍ അറിയിച്ചു. മുല്ല ബറാദര്‍ തന്നെയാണ് വിദേശകാര്യവകുപ്പ് കൈകാര്യം ചെയ്യുക. 
യുഎന്‍ ഭീകര പട്ടികയിലുള്ള താലിബാന്‍ നേതാവാണ് ഹസ്സന്‍. ഇരുപത് വര്‍ഷമായി താലിബാന്‍ ഉന്നതാധികാര സഭയായ റെഹ്ബാരി ശുരയുടെ തലവനാണ്. അമേരിക്കന്‍ അധിനിവേശത്തിന് മുന്‍പത്തെ താലിബാന്‍ സര്‍ക്കാരില്‍ മന്ത്രിയായിരുന്നു. 

സൈനിക നേതാവ് എന്നതിലുപരി മത നേതാവ് എന്ന നിലയിലാണ് ഹസ്സന്‍ അറിയപ്പെടുന്നത്. താലിബാന്റെ മതനേതാവ് ഷെയ്ഖ് ഹിബാതുള്ള അഖുന്‍സാദയുമായി അടുത്ത ബന്ധമുള്ള നേതാവുകൂടിയാണ് എന്നത് ഹസ്സന്റെ പേരിലേക്ക് എത്താന്‍ കാരണമായി എന്നാണ് റിപ്പോര്‍ട്ട്. 

പാശ്ചാത്യരോടും മുജാഹിദിനുകളോടും ഒരുപോലെ അകലം പാലിക്കുന്ന ഹസ്സന്‍, പാകിസ്ഥാനില്‍ നിന്നാണ് വിദ്യാഭ്യാസം നേടിയത്. പൊതു വേദികളില്‍ അധികം പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത ഹസ്സന്‍, 2010ല്‍ അമേരിക്കന്‍ സൈന്യത്തിന്റെ പിടിയിലായെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. മുല്ലാ ബരാദറിനെ പ്രധാനമന്ത്രിയാക്കാനുള്ള നീക്കത്തെ എതിര്‍ത്ത് ഹഖാനി വിഭാഗം രംഗത്തുവന്നതോടെയാണ് താലിബാനില്‍ തര്‍ക്കം രൂക്ഷമായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്