രാജ്യാന്തരം

'വിഷമിക്കേണ്ട അടുത്തത് നിങ്ങളാണ്'- വിഖ്യാത എഴുത്തുകാരി ജെകെ റൗളിങിന് വധ ഭീഷണി

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് നേരെയുണ്ടായ വധ ശ്രമത്തിന് പിന്നാലെ വിഖ്യാത എഴുത്തുകാരി ജെകെ റൗളിങിനും വധഭീഷണി. റുഷ്​ദിക്ക് നേരെയുണ്ടായ വധശ്രമത്തെ അപലപിച്ച് പോസ്റ്റിട്ടതിന് പിന്നാലെയാണ് ജെകെ റൗളിങ്ങിനും വധ ഭീഷണി സന്ദേശം ലഭിച്ചത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് റൗളിങ് ട്വിറ്ററില്‍ പങ്കുവച്ചു. ലോക പ്രശസ്ത നോവല്‍ സീരീസായ ഹാരിപോട്ടറിന്റെ രചയിതാവാണ് ജെകെ റൗളിങ്. 

റുഷ്ദിക്ക് നേരെയുണ്ടായ ആക്രമണത്തെ കുറിച്ച് കേട്ടപ്പോള്‍ അസ്വസ്ഥത തോന്നിയെന്നും അദ്ദേഹം വേഗം സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും റൗളിങ് ട്വിറ്ററിൽ കുറിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് ഭീഷണി സന്ദേശം ലഭിച്ചത്. 'വിഷമിക്കേണ്ട അടുത്തത് നിങ്ങളാണ്' എന്നായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. റുഷ്ദിയെ ആക്രമിച്ച ഹാദി മാതറിനെ ഭീഷണി സന്ദേശം അയച്ചയാള്‍ പ്രശംസിക്കുകയും ചെയ്തു. റൗളിങ് നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി.

കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കിലെ ഷടോക്വ ഇന്‍സ്റ്റിറ്റ്യൂഷനില്‍ പ്രഭാഷണത്തിനെത്തിയപ്പോഴായിരുന്നു റുഷ്ദിക്ക് നേരെ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ റുഷ്ദി ഇപ്പോള്‍ അപകടനില തരണം ചെയ്തതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്