രാജ്യാന്തരം

കോണിപ്പടിയിൽ നിന്ന് വഴുതി വീണു; പുടിന് പരിക്ക്; ആരോ​ഗ്യ സ്ഥിതിയിൽ ആശങ്ക

സമകാലിക മലയാളം ഡെസ്ക്

മോസ്‌ക്കോ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന് കോണിപ്പടിയിൽ നിന്ന് വഴുതി വീണ് പരിക്കേറ്റതായി റിപ്പോർട്ടുകൾ. മോസ്ക്കോയിലെ ഔദ്യോ​ഗിക വസതിയിൽ വച്ചാണ് അപകടം സംഭവിച്ചതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പുടിന്റെ ആരോ​ഗ്യം സംബന്ധിച്ച് നേരെത്തെ തന്നെ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. പിന്നാലെയാണ് അദ്ദേഹം കോണിപ്പടിയിൽ നിന്ന് വീണതായുള്ള വാർത്തകളും വരുന്നത്. 

വീഴ്ചയുടെ ആഘാതത്തിൽ അദ്ദേഹം മലമൂത്ര വിസർജനം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. പുടിൻ കോണിപ്പടികൾ ഇറങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വീഴ്ചയിൽ നടുവിന് പരിക്കേറ്റതായും വാർത്തകളുണ്ട്. 

വീണ ഉടനെത്തന്നെ പുടിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ സഹായത്തിനെത്തി. തുടർന്ന് അദ്ദേഹത്തിന് വൈദ്യ സഹായം നൽകി. പുടിന് വയറിനെയും കുടലിനെയും ബാധിക്കുന്ന അർബുദം സ്ഥിരീകരിച്ചിരുന്നതായും അതിൻറെ ഫലമായാണ് നിയന്ത്രിക്കാനാവാത്ത മലമൂത്ര വിസർജനം സംഭവിച്ചതെന്നും പുടിന്റെ സുരക്ഷാ വിഭാഗവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. 

വഴുതി വീഴുന്നത് തടയാനുള്ള ചെരുപ്പുകളാണ് പുടിൻ വീട്ടിൽ ധരിക്കാറുള്ളത്. എന്നിട്ടും അപകടം സംഭവിച്ചത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് ഔദ്യോ​ഗിക വൃത്തങ്ങൾ വെളിപ്പെടുത്തി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു