രാജ്യാന്തരം

വോട്ടെടുപ്പ് നടത്തി പുലിവാല്‍ പിടിച്ച് മസ്‌ക്; ട്വിറ്റര്‍ മേധാവിയായി തുടരേണ്ടെന്ന് 57 ശതമാനം പേര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: ട്വിറ്റര്‍ മേധാവി സ്ഥാനത്ത് തുടരണോയെന്ന് അറിയാന്‍ അഭിപ്രായ സര്‍വെ നടത്തിയ ഇലോണ്‍ മസ്‌കിന് തിരിച്ചടി. 57.75ശതമാനം പേര്‍ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ മേധാവിയായി തുടരുന്നതില്‍ താത്പര്യമില്ലെന്ന് വോട്ട് ചെയ്തു. 42.5ശതമാനം പേരാണ് മസ്‌കിനെ അനുകൂലിച്ച് വോട്ട് ചെയ്തത്. ഒരുകോടി 75 ലക്ഷം ആളുകളാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. 

സര്‍വെയില്‍ പങ്കെടുക്കുന്നവരുടെ അഭിപ്രായം മാനിക്കുമെന്ന് മസ്‌ക് വ്യക്തമാക്കിയിരുന്നു. മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ, വലിയ തോതിലുള്ള അഴിച്ചുപണികള്‍ നടത്തിയിരുന്നു. നിരവധി തൊഴിലാളികളെ പിരിച്ചുവിടുകയും ചെയ്തു. 

സമീപനങ്ങള്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് താന്‍ തുടരേണ്ടുതുണ്ടോ എന്ന് അദ്ദേഹം അഭിപ്രായ സര്‍വെ നടത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത