രാജ്യാന്തരം

'മരണം തൊട്ടുമുന്നില്‍', കടിച്ചുകീറാന്‍ ഒരുങ്ങി ചെന്നായക്കൂട്ടം; പാറയുടെ മുകളില്‍ ബാലന്‍സ് ചെയ്ത് നിന്ന് മാന്‍കൂട്ടം- രക്ഷപ്പെടല്‍ വീഡിയോ

സമകാലിക മലയാളം ഡെസ്ക്

മരണം തൊട്ടരികില്‍ നില്‍ക്കുമ്പോള്‍ സംയമനം പാലിച്ച് ജീവിതത്തിലേക്ക് മടങ്ങി വന്ന നിരവധി കഥകള്‍ പുറത്തുവന്നിട്ടുണ്ട്. അത്തരത്തില്‍ ചെന്നായക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട മാന്‍കൂട്ടത്തിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. മരണം തൊട്ടരികില്‍ നില്‍ക്കുമ്പോള്‍ സംയമനത്തോടെ രക്ഷപ്പെടാനുള്ള മാര്‍ഗം തേടിയതാണ് ഇവയ്ക്ക് രക്ഷയായത്.

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. ആഫ്രിക്കയിലെ മലാമലാ ഗെയിം  റിസര്‍വ് വനത്തില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. ചെന്നായക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഉയര്‍ന്ന പാറയുടെ മുകളില്‍ വക്കിലായി ബാലന്‍സ് ചെയ്ത് നില്‍ക്കുകയാണ് മാന്‍കൂട്ടം. ചെന്നായക്കൂട്ടം കടന്നുപിടിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും താഴേ വീഴുമോ എന്ന ഭയത്തില്‍ തിരിച്ചുപോകുന്നതാണ് വീഡിയോയുടെ അവസാനം. 

പാറയുടെ താഴെയും ചെന്നായക്കൂട്ടം നിലയുറപ്പിച്ചിട്ടുണ്ട്. മുകളിലുള്ള ചെന്നായക്കൂട്ടത്തിന്റെ ആക്രമണം ഭയന്ന് താഴേ വീഴുകയാണെങ്കില്‍ മാന്‍കൂട്ടത്തെ പിടിക്കാനാണ് ഇവ കാത്തുനില്‍ക്കുന്നത്. എന്നാല്‍ പാറയുടെ വക്കിലായി ബാലന്‍സ് ചെയ്ത് നില്‍ക്കുന്ന മാന്‍കൂട്ടത്തിന്റെ ദൃശ്യങ്ങള്‍ വിസ്മയിപ്പിക്കുന്നത്. മരണം തൊട്ടരികില്‍ നില്‍ക്കുമ്പോള്‍ സംയമനത്തോടെ ഒരടി പോലും പതറാതെ ബാലന്‍സ് ചെയ്ത് നില്‍ക്കുകയാണ് മാന്‍കൂട്ടം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പന്തീരങ്കാവ് ​ഗാർഹിക പീഡനം; പ്രതി രാ​ഹുൽ ജർമനിയിലേക്ക് കടന്നു; ലുക്കൗട്ട് സർക്കുലർ

മയക്കുമരുന്ന് കലർത്തിയ തീർത്ഥം നൽകി ടിവി അവതാരകയെ പീഡിപ്പിച്ചു; ക്ഷേത്ര പൂജാരിക്കെതിരെ കേസ്

2170 കോടി രൂപ! വരുമാനത്തിലെ ഒന്നാം സ്ഥാനം വീണ്ടും റൊണാള്‍ഡോയ്ക്ക്

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 200 രൂപ കുറഞ്ഞു

'വര്‍ഗീയ സ്വേച്ഛാധിപത്യ ഭരണം' എന്ന പ്രയോഗം വേണ്ട; യെച്ചൂരിയുടേയും ദേവരാജന്റെയും പ്രസംഗം വെട്ടി ദൂരദര്‍ശന്‍