രാജ്യാന്തരം

താപനില മൈനസ് 20 ഡിഗ്രി സെല്‍ഷ്യല്‍സ്, മരംകോച്ചുന്ന തണുപ്പില്‍ നവജാതശിശു റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍; അതിജീവനം 

സമകാലിക മലയാളം ഡെസ്ക്

മോസ്‌കോ: റഷ്യയിലെ ഏറ്റവും ശൈത്യമേറിയ പ്രദേശങ്ങളില്‍ ഒന്നായ സൈബീരിയയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാതശിശു സുഖംപ്രാപിച്ച് വരുന്നു. പ്രദേശത്ത് താപനില മൈനസ് 20 ഡിഗ്രി സെല്‍ഷ്യസായി താഴ്ന്ന് കൊടും തണുപ്പ് അനുഭവപ്പെടുന്നതിനിടെയാണ് മൂന്ന് ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുഞ്ഞ് ചികിത്സയോട് നല്ലനിലയില്‍ പ്രതികരിക്കുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു.

സൈബീരിയന്‍ ഗ്രാമമായ സോസ്‌നോവ്കയില്‍ വെള്ളിയാഴ്ച അഞ്ചു കൗമാരക്കാരാണ് കുഞ്ഞിനെ റോഡരികില്‍ കണ്ടെത്തിയത്. മുട്ട സൂക്ഷിക്കുന്ന ബോക്‌സിലാണ് കുഞ്ഞിനെ കണ്ടത്. ഉടന്‍ തന്നെ കുഞ്ഞിനെ ആശുപത്രിയിലാക്കുകയായിരുന്നു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

പുതപ്പ് കൊണ്ട് ദേഹം മൂടിയ നിലയിലായിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്. പ്രദേശത്ത് കൊടും തണുപ്പ് അനുഭവപ്പെടുന്നതിനാല്‍ കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്താന്‍ കഴിയുമോ എന്ന ഭയം രക്ഷിച്ചവര്‍ക്ക് ഉണ്ടായിരുന്നു. എന്നാല്‍ കൃത്യസമയത്ത് ചികിത്സ ലഭിച്ചത് കൊണ്ട് കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതായി ഡോക്ടര്‍മാര്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

പതിനേഴാം വയസ്സിൽ മകനുണ്ടായി, മകന് 17 തികഞ്ഞപ്പോൾ മുത്തശ്ശിയായി; 34കാരിയായ നടിയുടെ വിഡിയോ വൈറല്‍

60 വര്‍ഷത്തോളം അമേരിക്കയില്‍ താമസിച്ചു, വോട്ടുചെയ്തു, നികുതി അടച്ചു; ജിമ്മി യുഎസ് പൗരനല്ലെന്ന് അധികൃതര്‍

പ്ലാസ്റ്ററിട്ട കൈയ്യുമായി റെഡ് കാർപറ്റിൽ തിളങ്ങി ഐശ്വര്യ, ഒപ്പം നടന്ന് ആരാധ്യയും

പ്ലേ ഓഫിലെ നാലാമന്‍ ആര്? ചെന്നൈ- ബംഗളൂരു പോര് വിധി പറയും