രാജ്യാന്തരം

മൃഗശാല ജീവനക്കാരനെ കടിച്ചുകൊന്നു; സിംഹം ഇണയുമായി രക്ഷപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

ടെഹ്‌റാന്‍: മൃഗശാലയില്‍ സിംഹത്തിന്റെ ആക്രമണത്തില്‍ സൂക്ഷിപ്പുകാരന്‍ മരിച്ചു. സൂക്ഷിപ്പുകാരനെ കടിച്ചുകൊന്ന സിംഹം ഇണയുമായി മൃഗശാലയില്‍ നിന്ന് രക്ഷപ്പെട്ടു. ഇറാനിലാണ് സംഭവം. 

ടെഹ്‌റാനില്‍ നിന്ന്  200 കിലോമീറ്റര്‍  തെക്ക് പടിഞ്ഞാറുള്ള മാര്‍ക്കസി പ്രവിശ്യയിലെ അറാക് നഗരത്തിലെ മൃഗശാലയിലാണ് സംഭവം. 

വര്‍ഷങ്ങളായി മൃഗശാലയിലുണ്ടായിരുന്ന സിംഹമാണ് ആക്രമിച്ചത്. എങ്ങനെയോ കൂടിന്റെ വാതില്‍ തുറന്ന് പുറത്തിറങ്ങുകയും സിംഹങ്ങള്‍ക്ക് ഭക്ഷണം കൊണ്ടുവന്ന 40 വയസ്സുള്ള മൃഗശാല സൂക്ഷിപ്പുകാരനെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഒരു ജീവനക്കാരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തിന് പിന്നാലെ മൃഗശാലയുടെ നിയന്ത്രണം സുരക്ഷാ സേന ഏറ്റെടുത്തതായി പ്രവിശ്യാ ഗവര്‍ണര്‍ അമീര്‍ ഹാദിയെ ഉദ്ധരിച്ച് ഇറാനിലെ വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിരുവനന്തപുരത്ത് തോരാമഴ, വീടുകളിലും കടകളിലും വെള്ളം കയറി; പൊന്മുടിയിലേക്ക് യാത്ര നിരോധിച്ചു

അഞ്ച് മിനിറ്റ്, അത്രയും മതി! കടുപ്പം കൂട്ടാൻ ചായ അധിക നേരം തിളപ്പിക്കരുത്, അപകടമാണ്

പൊരുതി കയറിയ ആവേശം, ആനന്ദം! കണ്ണു നിറഞ്ഞ് കോഹ്‌ലിയും അനുഷ്‌കയും (വീഡിയോ)

അക്കൗണ്ട് നോക്കിയ യുവാവ് ഞെട്ടി, 9,900 കോടിയുടെ നിക്ഷേപം; ഒടുവില്‍

'സിസോദിയ ഉണ്ടായിരുന്നെങ്കില്‍ ഈ ഗതി വരില്ലായിരുന്നു': സ്വാതി മലിവാള്‍