രാജ്യാന്തരം

ബ്രിട്ടനില്‍ റെക്കോര്‍ഡ് ചൂട്, 40 ഡിഗ്രി സെല്‍ഷ്യസിലേക്ക്; കാട്ടുതീ മുന്നറിയിപ്പ് 

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഉഷ്ണ തരംഗത്തില്‍ പൊറുതിമുട്ടുന്ന ബ്രിട്ടനില്‍ റെക്കോര്‍ഡ് ചൂട് രേഖപ്പെടുത്തി. 39.1 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയതോടെയാണ് താപനിലയില്‍ റെക്കോര്‍ഡ് ഇട്ടത്.

ബ്രിട്ടന്‍ ഉള്‍പ്പെടെ യൂറോപ്യന്‍ രാജ്യങ്ങള്‍ കടുത്ത ചൂടില്‍ വെന്തുരുകുകയാണ്. കാലാവസ്ഥാ മാറ്റമാണ് എന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ബ്രിട്ടനിലെ ചാള്‍വുഡ് സറേയിലാണ് റെക്കോര്‍ഡ് ചൂട് രേഖപ്പെടുത്തിയത്. 2019 ജൂലൈ 25ന് കേംബ്രിഡ്ജില്‍ രേഖപ്പെടുത്തിയ 38.7 ഡിഗ്രി സെല്‍ഷ്യസാണ് തിരുത്തിയത്.

ചൂട് കടുത്തതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാട്ടുതീ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ബ്രിട്ടന് പുറമേ സ്‌പെയിന്‍, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളുടെ വിവിധ ഭാഗങ്ങളിലും സമാനമായ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. കടുത്ത ചൂടിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളോട് പരമാവധി വീടുകളില്‍ തന്നെ കഴിയാന്‍ ആരോഗ്യവിഭാഗം നിര്‍ദേശം നല്‍കി.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനും റോള്‍?; റെഡ്മി നോട്ട് 13 പ്രോ പ്ലസ് 5G വേള്‍ഡ് ചാമ്പ്യന്‍സ് എഡിഷന്‍ ചൊവ്വാഴ്ച ഇന്ത്യയില്‍

അശ്ലീല വീഡിയോ വിവാദം: ദേവഗൗഡയുടെ കൊച്ചുമകനെതിരെ അന്വേഷണം; രാജ്യം വിട്ട് ജെഡിഎസ് സ്ഥാനാര്‍ത്ഥി

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആരെല്ലാം? അഗാര്‍ക്കര്‍- രോഹിത് കൂടിക്കാഴ്ച

ഏറ്റവുമധികം ആദായ നികുതി ചുമത്തുന്ന രാജ്യങ്ങള്‍?