രാജ്യാന്തരം

ചതിച്ച കാമുകനെ ട്രാക്ക് ചെയ്ത് കണ്ടെത്തി; ബാറിന് മുന്നിലിട്ട് കാര്‍ കയറ്റി കൊലപ്പെടുത്തി 26കാരി

സമകാലിക മലയാളം ഡെസ്ക്


ന്യൂയോര്‍ക്ക്: വഞ്ചിച്ച കാമുകനെ എയര്‍ടാഗ് ഉപയോഗിച്ച് കണ്ടെത്തി കാര്‍ കയറ്റി കൊലപ്പെടുത്തി 26കാരി. അമേരിക്കയിലാണ് സംഭവം. ആന്ദ്രേ സ്മിത്ത് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഗെയ്ലിന്‍ മോറിസ് എന്ന യുവതിയെ അറസ്റ്റ് ചെയ്തു.

ആപ്പിള്‍ എയര്‍ബാഗ് ഉപയോഗിച്ചാണ് ആന്ദ്രേസ്മിത്തിനെ യുവതി ട്രാക്ക് ചെയ്തത്. ഈ സമയത്ത് ആന്ദ്രേയെ ഒരു ബാറില്‍ എത്തിയതായി കണ്ടെത്തി. ആന്ദ്രേയ്‌ക്കൊപ്പം മറ്റൊരു യുവതിയും ഉണ്ടായിരുന്നു. ആന്ദ്രേ തന്നെ വഞ്ചിക്കുന്നതായി ഗെയ്ലിന്‍ ആരോപിച്ചു. ഇതിനു ശേഷം കാര്‍ കയറ്റി കൊലപ്പെടുത്തുകയുമായിരുന്നു. ആന്ദ്രേ സ്മിത്തിന്റെ കാമുകിയാണ് താനെന്ന് ദൃക്സാക്ഷികളില്‍ ഒരാളോട് മോറിസ് പറഞ്ഞു.

തന്നെ വഞ്ചിക്കുകയാണെന്ന് സംശയിച്ചതിനെ തുടര്‍ന്നാണ് മോറിസ് കാമുകനെ കൊലപ്പെടുത്തിയത്. ബാറില്‍ മറ്റൊരു യുവതിക്കൊപ്പം കാമുകനെ കണ്ടതിനെ തുടര്‍ന്ന് യുവതിയെ ആക്രമിക്കാന്‍ ഗെയ്ലിന്‍ ശ്രമിച്ചു. ഇതിന്റെ പേരില്‍ മൂന്നുപേരെയും ബാറില്‍ നിന്ന് ഇറക്കിവിട്ടു. കാമുകനെ കൊലപ്പെടുത്തിയ ഗെയ്ലിന്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കാത്തുനിന്ന യുവതിയെ ഒഴിഞ്ഞ വൈന്‍കുപ്പി കൊണ്ട് ആക്രമിക്കുകയും ചെയ്തു. അപ്പോഴെക്കും പൊലീസ് എത്തിയതായി ദൃക്‌സാക്ഷികള്‍ പറയുന്നു .

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ഊട്ടിയിലും രക്ഷയില്ല; ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂട്

ഡല്‍ഹിയെ അനായാസം വീഴ്ത്തി; പ്ലേ ഓഫിലേക്ക് അടുത്ത് കൊല്‍ക്കത്ത

ഉഷ്ണതരംഗം: തൊഴില്‍ സമയക്രമീകരണം നീട്ടി, കർശന പരിശോധനയ്ക്ക് നിർദേശം

വെള്ളിയാഴ്ച വരെ ചുട്ടുപൊള്ളും; 41 ഡിഗ്രി വരെ ചൂട്, 'കള്ളക്കടലില്‍'ജാഗ്രത