രാജ്യാന്തരം

ചൈനയില്‍ വിമാനം ജനവാസ മേഖലയില്‍ തകര്‍ന്നുവീണു; വീടുകള്‍ക്കു തീപിടിച്ചു - വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ബെയ്ജിങ്: ചൈനയില്‍ സൈനിക വിമാനം ജനവാസ മേഖലയില്‍ തകര്‍ന്നു വീണ് രണ്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി വീടുകള്‍ക്കു തീ പിടിച്ചു. പൈലറ്റ് പാരഷൂട്ട് ഉപയോഗിച്ചു രക്ഷപ്പെട്ടു. 

ലാവോഹേകു നഗരത്തില്‍ വിമാനത്താവളത്തിനു സമീപമാണ് അപകടമുണ്ടായത്. പാരഷൂട്ട് ഉപയോഗിച്ച് പുറത്തുകടന്ന പൈലറ്റിന് നിസ്സാര പരിക്കേറ്റു. 

വിമാനം തകര്‍ന്നു വീണതിനെത്തുടര്‍ന്ന് വീടുകള്‍ക്കു തീപിടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രക്ഷാ പ്രവര്‍ത്തനത്തിനായി എമര്‍ജന്‍സി വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തിയതായി സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. 

ചൈനയില്‍ അടുത്തിടെയുണ്ടാവുന്ന മൂന്നാമത്തെ വിമാന അപകടമാണിത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത