രാജ്യാന്തരം

മിസ് ഇന്ത്യ വേൾഡ് വൈഡ്: കിരീടം ചൂടി ഖുശി പട്ടേൽ 

സമകാലിക മലയാളം ഡെസ്ക്

2022ലെ മിസ് ഇന്ത്യ വേൾഡ് വൈഡ് പട്ടം ചൂടി ഖുശി പട്ടേൽ. വെള്ളിയാഴ്ച നടന്ന മത്സരത്തിലാണ് യു കെയിൽ നിന്നുള്ള ബയോമെഡിക്കൽ വിദ്യാർത്ഥിനിയായ ഖുശി വിജയിയായത്. യുഎസിൽ നിന്നുള്ള വൈദേഹി ഡോംഗ്രെ രണ്ടാമതും ശ്രുതിക മാനെ മൂന്നാം സ്ഥാനത്തും എത്തി.  

ആഗോളതലത്തിൽ മറ്റ് വിവിധ മത്സരങ്ങളിലെ വിജയികളായിരുന്ന 12 മത്സരാർത്ഥികളാണ് മാറ്റുരച്ചത്.  മിസ് ഇന്ത്യ വേൾഡ് വൈഡ് 2022 മത്സരത്തിൽ വിജയിച്ചതിൽ സന്തോഷമുണ്ടെന്ന് ഖുശി പട്ടേൽ പറഞ്ഞു. നിരവധി സന്നദ്ധപ്രവർത്തനങ്ങൾ ചെയ്യണമെന്നും  മൂന്നാം ലോക രാജ്യങ്ങളെ സഹായിക്കണമെന്നുമാണ് തന്റെ ആ​ഗ്രഹമെന്നും അവർ പറഞ്ഞു. 

കോവിഡ് മൂലം മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ വർഷത്തെ മത്സരം നടന്നത്. 2019 സെപ്റ്റംബറിൽ മുംബൈയിലെ ലീല ഹോട്ടലിൽ വെച്ചായിരുന്നു ഇതിന് മുമ്പ് മത്സരം നടന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

'ഞാന്‍ സഞ്ജുവിനൊപ്പം! ഇങ്ങനെ അവഗണിക്കുന്നത് അത്ഭുതപ്പെടുത്തുന്നു'

കടുത്ത ചൂടിൽ നിന്ന് ഭക്തർക്ക് ആശ്വാസം; ഗുരുവായൂർ ക്ഷേത്രത്തിൽ ശീതീകരണ സംവിധാനം സ്ഥാപിച്ചു, പഴനി മാതൃക

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്

കാപ്പിത്തോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് സംശയം