രാജ്യാന്തരം

റോഡിന് നടുവില്‍ വിഷമുള്ള പാമ്പ്, സിഗരറ്റ് വലിച്ച് കൂളായി യുവതി അരികിലേക്ക്; പിന്നെ സംഭവിച്ചത്- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

പാമ്പുമായി തമാശ കളിക്കരുത്, കളി കാര്യമാകുമെന്നാണ് അധികൃതര്‍ കൂടെകൂടെ ഓര്‍മ്മിപ്പിക്കുന്ന കാര്യം. അടുത്തിടെ പാമ്പിന്റെ അടുത്ത് അതിസാഹസികത കാണിക്കാന്‍ ശ്രമിച്ച ചിലര്‍ക്ക് ആപത്ത് പിണഞ്ഞതിന്റെ വീഡിയോകള്‍ പുറത്തുവന്നിരുന്നു. വേണ്ട സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കാതെ പാമ്പിനെ കൈകാര്യം ചെയ്യാന്‍ ശ്രമിച്ചാല്‍ ജീവന്‍ പോലും നഷ്ടമായേക്കാം എന്നാണ് ഈ വീഡിയോകള്‍ നല്‍കുന്ന പാഠം. ഇപ്പോള്‍ പാമ്പിനെ കൂളായി കൈകാര്യം ചെയ്യുന്ന യുവതിയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

ബ്രസീലിലാണ് സംഭവം. റോഡിന്റെ നടുവില്‍ കിടക്കുന്ന വിഷമുള്ള പാമ്പിനെ യുവതി കൂളായി കൈകാര്യം ചെയ്യുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. സിഗരറ്റ് വലിച്ചുകൊണ്ടാണ് യുവതി പാമ്പിന്റെ അടുത്തേയ്ക്ക് വരുന്നത്. 

ശ്രദ്ധാപൂര്‍വ്വം നോക്കിയശേഷം പാമ്പിനെ എടുത്ത് സുരക്ഷിതമായി റോഡരികിലേക്ക് മാറ്റി ഇടുന്നതാണ് വീഡിയോയുടെ അവസാനം. സോഷ്യല്‍മീഡിയയില്‍ അടക്കം യുവതിയുടെ ധൈര്യത്തെ പുകഴ്ത്തി കൊണ്ട് നിരവധി കമന്റുകള്‍ വരുന്നുണ്ട്. പാമ്പിനെ കൈകാര്യം ചെയ്ത രീതിയില്‍ വിമര്‍ശനവും ഉയരുന്നുണ്ട്. പാമ്പിനെ കൈകാര്യം ചെയ്യുന്നത് കുട്ടിക്കളിയല്ല എന്ന തരത്തിലുള്ള കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കൂട്ടമായി നാളെ ആസ്ഥാനത്തേയ്ക്ക് വരാം, എല്ലാവരെയും അറസ്റ്റ് ചെയ്യൂ'; ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കെജരിവാള്‍

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു

കൊലപാതകം ഉൾപ്പടെ 53 കേസുകളിൽ പ്രതി; ബാലമുരുകൻ കൊടുംകുറ്റവാളി; രക്ഷപ്പെട്ടത് മോഷ്ടിച്ച ബൈക്കിൽ, അന്വേഷണം