രാജ്യാന്തരം

സ്ത്രീയും പുരുഷനും ഒരുമിച്ചിരുന്ന് ആഹാരം കഴിക്കരുത്; ഉത്തരവുമായി താലിബാന്‍

സമകാലിക മലയാളം ഡെസ്ക്

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ റസ്റ്ററന്റില്‍ സ്ത്രീയും പുരുഷനും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതു വിലക്കി താലിബാന്‍ ഉത്തരവ്. ഭാര്യയും ഭര്‍ത്താവും ആണെങ്കില്‍ പോലും പൊതുസ്ഥലത്ത് ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കരുതെന്ന് ഉത്തരവില്‍ പറയുന്നു.

ഹെറാത് പ്രവിശ്യയിലാണ് പുതിയ നിയമം നടപ്പാക്കുന്നത്. മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മന്ത്രാലയം ഇതു സംബന്ധിച്ച് ഉത്തരവ് ഇറക്കിയതായി അഫ്ഗാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 

ഹെറാത്തിലെ പാര്‍ക്കുകളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുമിച്ചു പ്രവേശനം നല്‍കുന്നത് അവസാനിപ്പിച്ചു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി ആഴ്ചയിലെ വ്യത്യസ്ത ദിവസങ്ങള്‍ നീക്കിവയ്ക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് പാര്‍ക്കുകളില്‍ സ്ത്രീകള്‍ക്കു പ്രവേശനം.

രാജ്യത്ത് ബുര്‍ഖ നിര്‍ബന്ധമാക്കി ഏതാനും ദിവസം മുമ്പ് താലിബാന്‍ ഉത്തരവിറക്കിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 മണിക്കൂര്‍ പിന്നിട്ടു; റെയ്‌സിക്കായി തിരച്ചില്‍ ഊര്‍ജിതം: അപകട സ്ഥലം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍

വാതിൽ അബദ്ധത്തിൽ പൂട്ടി 2 വയസുകാരി മുറിയിൽ കിടന്നുറങ്ങി, പാതിരാത്രി നെട്ടോട്ടമോടി വീട്ടുകാർ.... ഒടുവിൽ

സര്‍വീസ് മുടങ്ങിയാല്‍ 24 മണിക്കൂറില്‍ മുഴുവന്‍ തുക റീഫണ്ട്: വൈകിയാല്‍ ഉദ്യോഗസ്ഥര്‍ക്ക് പിഴ: നയം പുതുക്കി കെഎസ്ആര്‍ടിസി

ഫുൾ അന്താരാഷ്ട്ര പ്രശ്നങ്ങൾ... പാപ്പാന്‍ പരീക്ഷയിൽ ആനയെ പറ്റി ഒരു ചോദ്യവും ഇല്ല!

സണ്‍ഷെയ്ഡില്‍ വീണ കുഞ്ഞിനെ രക്ഷപ്പെടുത്തിയ സംഭവം; അമ്മ ജീവനൊടുക്കിയ നിലയില്‍