രാജ്യാന്തരം

സിംഹത്തെ കൊമ്പില്‍ കോര്‍ത്ത് വൈല്‍ഡ് ബീസ്റ്റ്, എന്നിട്ടും കലിയടങ്ങിയില്ല; പിന്നീട്- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

കാട്ടിലെ കാഴ്ചകള്‍ കാണാന്‍ പോകുന്നവരുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ചുവരികയാണ്. പലപ്പോഴും അപൂര്‍വ്വ കാഴ്ചകള്‍ക്ക് യാത്ര ഉപകാരപ്പെടാറുണ്ട്. സിംഹത്തെ കാട്ടിലെ രാജാവായാണ് പൊതുവേ വിശേഷിപ്പിക്കുന്നത്. സിംഹം മറ്റു ജീവികളെ ഇര പിടിക്കുന്ന ദൃശ്യങ്ങളാണ് കൂടൂതലായി കണ്ടിട്ടുള്ളത്. ഇപ്പോള്‍ വ്യത്യസ്തമായൊരു വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. 

ടാന്‍സാനിയയിലെ തരംജയര്‍ ദേശീയ പാര്‍ക്കിലാണ് സംഭവം .  വൈല്‍ഡ്ബീസ്റ്റുകളെ സിംഹങ്ങളും പുള്ളിപ്പുലികളുമൊക്കെ വേട്ടയാടുന്നത് പതിവാണ്. അതിവേഗം തന്നെ ഇവ ഇരപിടിയന്മാര്‍ക്ക് മുന്നില്‍ കീഴടങ്ങുകയും ചെയ്യും. എന്നാല്‍ ടാന്‍സാനിയയില്‍ സംഭവിച്ചത് മറിച്ചാണ്. ഇരയാക്കാനെത്തിയ സിംഹത്തെ കൊമ്പില്‍ തൂക്കിയെറിഞ്ഞാണ് ഇവിടെ വൈല്‍ഡ്ബീസ്റ്റ് പ്രതികരിച്ചത്. 

വൈല്‍ഡ്‌ലൈഫ് ആനിമല്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. വിനോദസഞ്ചാരികള്‍ നോക്കിനില്‍ക്കെയാണ് വൈല്‍ഡ്ബീസ്റ്റ് സിംഹത്തെ തൂക്കിയെടുത്തെറിഞ്ഞത്. എന്നിട്ടും കലിയടങ്ങാതെ ഓടി രക്ഷപ്പെടാനൊരുങ്ങിയ സിംഹത്തിന്റെ പിന്നാലെ പോയി വീണ്ടും ആക്രമിക്കുന്നുണ്ടായിരുന്നു. വൈല്‍ഡ് ബീസ്റ്റിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട സിംഹം കാടിനുള്ളിലേക്ക് ഓടിമറയുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു